Film News

ചാക്കിൽ തീർത്ത വസ്ത്രമണിഞ്ഞ് നടി മൃദുലയുടെ ഫോട്ടോഷൂട്ട്, ശ്രദ്ധ നേടി ചിത്രങ്ങൾ

പ്രേക്ഷര്ക്ക് വളരെ പ്രിയപ്പെട്ട സീരിയൽ താരമാണ് മൃദുല വിജയ്, സീ കേരളത്തിലെ പൂക്കാലം വരവായി എന്ന സീരിയലിൽ ആണ് മൃദുല ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് മൃദുലയുടെ കഥപാത്രത്തിനു ലഭിക്കുന്നത്, ഇടക്കിടക്ക് താരം വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്, ഇപ്പോൾ അത്തരത്തിലുള്ള വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ചാക്ക് കൊണ്ടുള്ള വസ്ത്രമാണ് മൃദുല ധരിച്ചിരിക്കുന്നത്. ചാക്ക് വസ്ത്രത്തില്‍ പൂക്കൾ  കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. വസ്ത്രത്തിലുള്ള പൂക്കള്‍ മുടിയിലും ചൂടിയിട്ടുണ്ട്.

ഫ്രീഹെയറിലാണ് പൂക്കള്‍ ചൂടിയിരിക്കുന്നത്. കൂടാതെ നടിയുടെ കണ്ണിന് നല്‍കിയ മേക്കപ്പും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. നല്ല നാളയെ കുറിച്ചാണ് മൃദുലയുടെ ദ് ഫ്‌ലവര്‍ ഓഫ് ഹോപ്പിലൂടെ പങ്കുവെയ്ക്കുന്നത്. വളരെയധികം നിരാശജനകമായ വര്‍ഷമാണ് 2020. എല്ലാവരുടേയും ജീവിതം പലതരത്തില്‍ വരള്‍ച്ച നേരിട്ട വര്‍ഷം. എന്നിട്ടും പ്രതീക്ഷ എന്ന പൂക്കള്‍ മനുഷ്യരില്‍ വാടാതെ നില്‍ക്കുന്നു. ദ് ഫ്‌ലവര്‍ ഓഫ് ഹോപ്പിലൂടെ പങ്കുവെയ്ക്കുന്നത്.  സീരിയലിൽ എത്തുന്നതിന് മുൻപ് സിനിമയിൽ ആയിരുന്നു മൃദുല ആദ്യമായി അഭിനയിച്ചത്, പിന്നീട് സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തിച്ചേർന്ന താരം സിനിമ ഉപേക്ഷിക്കുക ആയിരുന്നു.

 

Back to top button