ചിതലരിക്കാതെ മൃതദേഹങ്ങളോ ?!! കൂടുതൽ അറിവുകൾ

നമ്മൾ എല്ലാവരും നമ്മുടെ പ്രിയപ്പെട്ടവരും ഒത്തു ഏറെ നാൾ ജീവിക്കണം എന്ന ആഗ്രഹം ഉള്ളവരാണ് . എന്നാൽ ജനിച്ചാൽ എന്നേലും മെറിച്ചല്ലേ തീരു . എന്നാൽ മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ചിതൽ അരിക്കാത്ത ചില മനുഷ്യർ നമ്മുടെ ലോകത്തിൽ ഉണ്ട് . അവരുടെ ഓർമ്മകൾ പോലെ തന്നെ അവരുടെ ശവ ശരീരത്തിനും ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ് ശ്രേധേയം
റാമെസ്സസ്സ് II
ഫറവോന്‍മാരുടെ 20-ാം രാജവംശത്തിലെ രാജാവായിരുന്നു റാമെസ്സസ്സ്. ഇപ്പോഴും മമ്മിയായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട് ഇദ്ദേഹത്തിന്റെ മൃതശരീരം.
ക്ഷിയോഹെ
2003-ലാണ് ആര്‍ക്കിയോളജിസ്റ്റുകള്‍ ചൈനയില്‍ ക്ഷിയോഹെ എന്ന സ്ത്രീയുടെ ജഡം കണ്ടെത്തിയത്. നിരവധി മമ്മികള്‍ കണ്ടെത്തിയെങ്കിലും അതില്‍ നിന്നെല്ലാം പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഇവരുടേത്. മുടിയും, തൊലിയും കണ്ണിന്റെ പീലി വരെ സംരക്ഷിക്കപ്പെട്ടിരുന്നു.
ജോണ്‍ ടെറിങ്ടണ്‍
22-ാം വയസ്സില്‍ വിഷബാധയേറ്റാണ് ഇദ്ദേഹം മരണപ്പെട്ടത്. എന്നാല്‍ വസ്ത്രമുള്‍പ്പടെയുള്ള വസ്തുക്കള്‍ക്ക് യാതൊരു വിധത്തിലുള്ള നാശവും സംഭവിച്ചിട്ടില്ലെന്നതാണ് സത്യം.
ഷിന്‍ ഷുയ്
ഭയപ്പെടുത്തുന്ന മമ്മിയാണ് ഇവരുടേത്. 2000 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മൃതദേഹം കണ്ടെത്തിയത്. ചൈനയിലാണ് ഇത് കണ്ടെത്തിയത്.
ലാ ഡോന്‍സെല്ല
ഇത് കണ്ടാല്‍ വിശ്വസിക്കുമോ 5000 വര്‍ഷം പഴക്കമുള്ളതാണ് ഈ ശരീരമെന്നത്. എന്നാല്‍ സത്യമതാണ്. 15 വയസ്സുള്ള ലാ ഡോന്‍സെല്ല എന്ന കുട്ടിയുടേതാണ് ഈ ശരീരം.
ഡാഷി ഡോര്‍സോ ഇതിഗ്ലിവോ
റഷ്യന്‍ ബുദ്ധിസ്റ്റായിരുന്നു ഇദ്ദേഹം. ഇരുന്ന ഇരുപ്പില്‍ തന്നെയാണ് ഇദ്ദേഹം മരിച്ചതും. അതുപോലെ തന്നെയാണ് ഈ മമ്മിയും സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.
ടോല്ലുണ്ട് മാന്‍
2000 വര്‍ഷത്തിലധികം പഴക്കമാണ് ഈ മമ്മിക്കുള്ളത്. എന്നാല്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ ഈ മൃതദേഹം കണ്ടെത്തുമ്പോള്‍ അടുത്ത കാലത്തായി കൊല്ലപ്പെട്ടയാളെന്നാണ് കരുതിയത്. പഠനാനന്തരമാണ് ഇദ്ദേഹം തൂങ്ങി മരിച്ചതാണ് എന്ന് വ്യക്തമായത്.