എന്റെ സ്വപ്ന സാക്ഷാത്കാരമാണ് പൂവണിയാൻ പോകുന്നത്, നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് മംമ്ത മോഹൻദാസ്.തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്ത മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടു.ഇപ്പോളിതാ നിർമ്മാണ മേഖലയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.മംമ്തയും സുഹൃത്തുംസംരംഭകനുമായ നോയൽ ബെനും ചേർന്നാണ് മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന പുതിയ പ്രൊഡക്ഷൻ ഹൗസിനു തുടക്കം കുറിച്ചത്.
നടിയായും ഗായികയായും തിളങ്ങുന്ന നായികയാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോള്‍ നിര്‍മാതാവിന്റെ കുപ്പായമണിയുകയാണ് മംമ്ത. നടി ആദ്യമായി നിര്‍മിക്കുന്ന സിനിമയുടെ പൂജയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

‘എന്റെ ആദ്യ നിര്‍മാണ സംരംഭം ആരംഭിച്ച വാര്‍ത്ത നിങ്ങളോട് പങ്കിടുന്നതില്‍ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആവശ്യമാണ്. എന്റെ കുടുംബത്തിനും എന്റെ നിര്‍മ്മാണ പങ്കാളിയായ നോയല്‍ ബെന്നിനും ഉറ്റസുഹൃത്തുക്കള്‍ക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാന്‍ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. വിശദാംശങ്ങള്‍ പിന്നാലെ..’ മംമ്ത കുറിച്ചു.

അതേസമയം, 2020 ലെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു മംമ്ത മോഹന്‍ ദാസ്. ചിത്രത്തിന്റെ പൂജാവേളയിലെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ ചിത്രത്തിന്റെ വിശേഷങ്ങള്‍ മംമ്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ചെമ്പൻ വിനോദും മംമ്താ മോഹന്‍ ദാസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് അണ്‍ലോക്ക്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.