CelebratiesFilm NewsHistoryMalayalam ArticleNews

എനിക്ക് മോഹന്‍ലാലിനെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം.. എന്തു ചെയ്യാം അദ്ദേഹം നേരത്തെ വിവാഹം ചെയ്തു പോയില്ലേ?

ലക്ഷ്മി ഗോപാലസ്വാമി മനസുതുറക്കുന്നു!

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നടി മാത്രമല്ല ഒരു നർത്തകി കൂടിയാണ് താരം .. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് മറ്റ് നായികമാരെപോലെ മലയാളത്തില്‍ റൊമാന്റിക് ആയിട്ടുള്ള നായിക വേഷങ്ങള്‍ കൂടുതല്‍ ലഭിക്കാതിരുന്നതിന് കാരണം വൃക്തമാക്കിയിരിക്കുകയാണ് ലക്ഷ്മി..

താരത്തിന്റെ ആദ്യ ചിത്രമായ അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ രണ്ട് കുട്ടികളുടെ അമ്മ വേഷം ചെയ്തതു കൊണ്ടാണ് താരം സിനിമ മേഖലയി എത്തിയത് അതുകൊണ്ടാവാം തനിക്ക് പിന്നീടങ്ങോട്ട് നല്ല വേഷങ്ങൾ ലഭിക്കാതെ പോയത് എന്ന് പറയുകയാണ് താരം… ആദ്യം തന്നെ അങ്ങനെ ഒരു റൊമാന്റിക് നായികയായി അഭിനയിക്കണ്ടാല്ലോ എന്ന ചിന്തയിലാണ് ആ വേഷം ചെയ്തത് എന്നും കൂടാതെ അതു ചെയ്തു കഴിഞ്ഞു ലോഹി സാര്‍ പറയുമായിരുന്നു, ലക്ഷ്മി ഈ സിനിമയ്ക്ക് വിപരീതമായ വളരെ ബോള്‍ഡ് ആയ ഒരു കഥാപാത്രം ചെയ്യണമെന്ന്. ഞാന്‍ ഹിന്ദിയില്‍ ഒരു വേഷം ചെയ്തിരുന്നു, ഒരു ജേര്‍ണലിസ്റ്റിന്റെ വേഷം.
പക്ഷേ നിര്‍ഭാഗ്യവശാല്‍ ചിത്രം പുറത്തിറങ്ങിയില്ലെന്നും താരം പറയുന്നു.

ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആദ്യ നായിക കഥാപാത്രത്തെക്കുറിച്ച്‌ ലക്ഷ്മി ഗോപാലസ്വാമി മനസ്സ് തുറന്നത്. അരയന്നങ്ങളുടെ വീട്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലക്ഷ്മി ഗോപാല സ്വാമിയേ തേടി മികച്ച അവസരങ്ങള്‍ ഒന്നും വന്നിരുന്നില്ല. വിനയന്റെ ബോയ് ഫ്രണ്ട് എന്ന സിനിമയില്‍ നല്ലൊരു വേഷം ലഭിച്ചെങ്കിലും നായിക എന്ന നിലയില്‍ മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ലക്ഷ്മി ഗോപാലസ്വാമിക്ക് കഴിഞ്ഞില്ല. തനിയെ, പരദേശി പോലെയുള്ള സമാന്തര ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാതിരുന്നതും ലക്ഷ്മി ഗോപാല സ്വാമിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിന് കാരണമായിരുന്നു.

അതുമാത്രമല്ല , ലക്ഷ്മി ഇന്നേ വരെ വിവാഹം ചെയ്തിട്ടില്ല ; മുന്‍പൊരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ലക്ഷ്മി ഗോപാലസ്വാമി ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു, ‘എനിക്ക് മോഹന്‍ലാലിനെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം.. എന്തു ചെയ്യാം അദ്ദേഹം നേരത്തെ വിവാഹം ചെയ്തു പോയില്ലേ’ എന്ന്…
അന്നൊക്കെ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ചിരിച്ച് തള്ളിയ ലക്ഷ്മി ഗോപാലസ്വാമി ആദ്യമായി അക്കാര്യം വെളിപ്പെടുത്തുന്നു. ഇത്രയും കാലം വിവാഹം കഴിക്കാത്തതിന്റെ കാരണം കൃത്യമായി പറയാന്‍ കഴിയില്ല.. പലതുണ്ട് കാരണം എന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ആദ്യ പ്രതികരണം.

ചിലപ്പോള്‍ താനതിന് അത്ര പ്രാധാന്യം കൊടുത്തു കാണില്ല. ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം അതിന് കാരണം എന്ന് ഒരു നെടുവീർപ്പോടെ താരം പറയുന്നു . താൻ അത്ര വലിയ അംബീഷ്യസ് ഗേള്‍ ഒന്നുമല്ല അതുകൊണ്ട് ഈസിയായി വിവാഹം കഴിച്ച് ഒരു വീട്ടമ്മയാവാം. കൂടെ ഡാന്‍സും. അതായിരുന്നു ആഗ്രഹം…. ഇപ്പോള്‍ വേണമെങ്കില്‍ തുറന്ന് പറയാം ഇത് എന്റെ വിധിയാണെന്ന്. പക്ഷെ അതല്ല….. നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്. അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു. സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു താൻ . അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു തീരുമാനം പക്ഷെ…. അത് സംഭവിച്ചില്ല….

ഇപ്പോള്‍ താൻ കരുതുന്നു അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന്. തന്റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയില്‍ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോള്‍ നടക്കും.. ഞാന്‍ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നതത് ..ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍.. ചിലപ്പോള്‍ വന്നിരിയ്ക്കും… പക്ഷെ അന്നൊക്കെ തനിക്കത് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കാം . അല്ലെങ്കില്‍ ഇനി വരുമായിരിക്കും – ലക്ഷ്മി ഗോപാലസ്വാമി പറയുന്നു….

ലക്ഷ്മി ഗോപാലസ്വാമി ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തത് മലയാളത്തില്‍ തന്നെയാണ്. മൂന്ന് തമിഴ് ചിത്രങ്ങളും മൂന്ന് കന്നട ചിത്രങ്ങളും ചെയ്തിട്ടുണ്ട്. കാരബണ്‍ എന്ന ചിത്രത്തിലൂടെ ലക്ഷ്മി ഗോപാലസ്വാമി ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. രണ്ട് തവണ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും ഒരു തവണ (2014 വിദായ) കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് ലഭിച്ചിരുന്നു….

Back to top button