എന്‍റെ വീടിന് ആ സൂപ്പർ ഹിറ്റ് സിനിമയുടെ പേരാണ് ഇട്ടിരിക്കുന്നത്, മനസ്സ് തുറന്ന് മീര നന്ദന്‍

മീര നന്ദന്‍ എന്ന നടിയെ സംബന്ധിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞത് താരത്തിന്റെ ആദ്യ ചിത്രം തന്നെ ലാല്‍ ജോസ് ചിത്രത്തിലൂടെ തുടങ്ങാന്‍ കഴിഞ്ഞതാണ്. അതെ പോലെ തന്നെ മലയാളത്തിന്റെ പ്രിയ താരം ദിലീപിന്റെ നായിക വേഷം ചെയ്തുകൊണ്ടും മീരനന്ദന്‍ പ്രേക്ഷകരുടെ മനസ്സിൽ വലിയ ഒരു സ്ഥാനം നേടാൻ കഴിഞ്ഞു.അതിന് ശേഷം മലയാളത്തില്‍ അനവധി സിനിമകള്‍ ചെയ്ത മീര നന്ദന്‍ താരത്തിന്റെ ആദ്യത്തെ മലയാള സിനിമയെക്കുറിച്ചുള്ള നല്ല വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. ദിലീപ് – ലാല്‍ ജോസ് ടീമിന്റെ 2008-ല്‍ പുറത്തിറങ്ങിയ ‘മുല്ല’ ഇറങ്ങിയിട്ട് പതിമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്.


നടി മീര നന്ദന്റെ വാക്കുകള്‍ ഇങ്ങനെ…..
‘എന്‍റെ ആദ്യ സിനിമയായിരുന്നു ലാല്‍ ജോസ് സാര്‍ സംവിധാനം ചെയ്ത ദിലീപേട്ടന്‍ നായകനായ ‘മുല്ല’. ആ സിനിമ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. അത് എന്റെ ആദ്യ സിനിമയായത് കൊണ്ട് മാത്രമല്ല. ‘മുല്ല’ റിലീസായ ദിവസമായിരുന്നു എന്റെ വീടിന്റെ പാലുകാച്ചല്‍ ദിനം, അതുകൊണ്ട് തന്നെ എന്റെ വീടിനു ‘മുല്ല എന്ന് തന്നെയാണ് ഞാന്‍ പേരിട്ടിരിക്കുന്നത്. അത് എന്റെ ഐഡിയ അല്ലായിരുന്നു, എന്റെ അനിയന്‍റെ ഐഡിയയായിരുന്നു.’മുല്ല’യുടെ ചിത്രീകരണ ദിവസങ്ങള്‍ വളരെ രസകരമായിരുന്നു. എന്നിലെ പുതുമുഖ നടിയെ ലാല്‍ ജോസ് സാര്‍ വിശ്വസിച്ചു ആ കഥാപാത്രം ഏല്‍പ്പിച്ചു. ലച്ചി എന്ന കഥാപാത്രത്തിന് വ്യത്യസ്തത തലത്തില്‍ പെര്‍ഫോം ചെയ്യാനുള്ള സ്പേസ് സിനിമയിലുണ്ടായിരുന്നു’. മീര നന്ദന്‍ വ്യക്തമാക്കി.