Celebraties

എൻ്റെ ജീവിതവും ദൃശ്യം പോലെ തന്നെ നിരവധി ട്വിസ്റ്റുകൾ നിറഞ്ഞതാണ് !! അഞ്ജലി !!!

മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് അഞ്ജലി നായർ…. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച അഞ്ജലി ഇപ്പോൾ ദൃശ്യം 2 വിന്റെ വിജയത്തിൽ വളരെ സന്തോഷവതിയാണ്… ദൃഷ്യത്തിൽ മികച്ച അഭിനയമാണ് താരം കാഴ്ചവച്ചിരിക്കുന്നത്….. ഇതുകൂടാതെ  നിരവധി സിനിമകള്‍ ഷോര്‍ട് ഫിലിമുകള്‍ ആൽബങ്ങളിൽ ഒക്കെ അഭിനയിച്ച ഒരു ഇന്ത്യന്‍ ചലച്ചിത്ര നടിയും മോഡലും ആണ് അഞ്ജലി നായര്‍. മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മാനത്തെ വെള്ളിത്തേര് എന്ന ചലച്ചിത്രത്തില്‍ ഒരു ബാലതാരമായി തുടക്കം കുറിച്ചു. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനു മുമ്ബ് അഞ്ജലി ഒരു മോഡല്‍ ആയി തുടങ്ങി. പിന്നീട് ഒരു ടെലിവിഷന്‍ അവതാരകയായി പ്രവര്‍ത്തിച്ചു … അഞ്ജലിയെ പോലെത്തന്നെ കുടുംബത്തിലെ മിക്ക ആള്‍ക്കാരും സീരിയല്‍ സിനിമയിലും മീഡിയയിലും ഒക്കെ ബന്ധമുള്ളവരാണ് …..

1988 ല്‍ കൊച്ചിയിലാണ് താരം ജനിച്ചത്. ഉഷ, ഗിരിധരന്‍ നായര്‍ എന്നിവരുടെ മകളായി അഞ്ജലി ജനിച്ചു. ഇരട്ടക്കുട്ടികളില്‍ ഒരാളായ അഞ്ജലിക്ക് ഒരു സഹോദരനാണ് ഉള്ളത്. തമിഴ്‌നാട്ടില്‍ ജനിച്ചു വളര്‍ന്ന മലയാളം സംവിധായകനായ അനീപ് ഉപാസനയാണ് അഞ്ജലിയുടെ ഭര്‍ത്താവ്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം. 2013 ജൂണില്‍ പുറത്തിറങ്ങിയ 5 സുന്ദരികള്‍ എന്ന മലയാള ലഘുചിത്ര സമാഹാരത്തില്‍ അഞ്ജലിയുടെ മകള്‍ ആവണി അഭിനയിച്ചിട്ടുണ്ട്.

എറണാകുളത്തു നളന്ദ പുബ്ലിക്ക് സ്കൂളിലാണ് അഞ്ജലിയും സഹോദരനും പഠിച്ചത്. ഇപ്പോള്‍ താരത്തിന്റെ മകളും പഠിക്കുന്നത് അതേയ് സ്കൂളിലാണ്. സ്കൂള്‍ കാലം തൊട്ടേ ഡാന്‍സിനോടും കലയോടും ഭയങ്കര ഇഷ്ടമായിരുന്നു അഞ്ജലിക്ക് . എല്ലാത്തിനും മുന്‍പന്തിയില്‍ തന്നെ താരം നില്‍ക്കുമായിരുന്നു. അതുകൊണ്ടു തന്നെ കലയ്ക്കു പ്രാധാന്യം കൊടുക്കുന്ന എന്‍ എസ് എസ് ആര്‍ട്സ് കോളേജിലാണ് താരം കലാലയ ജീവിതം നയിച്ചത്.

അഞ്ജലി  മാനത്തെ വെള്ളിത്തേര് എന്ന സിനിമയില്‍ ബാലതാരമായി വന്നുകഴിഞ്ഞിട്ട് തുടര്‍ന്നും രണ്ടു സിനിമകളില്‍ ബാലതാരമായി തന്നെ അഭിനയിച്ചു. പിന്നീട് 2010 ല്‍ തിരിച്ചു വന്നത് മൂന്നു തമിഴ് സിനിമകളിലൂടെയാണ്. അത് കഴിഞ്ഞ് തൊട്ടു അടുത്ത വര്ഷം സീനിയര്‍സ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും തിരിച്ചു വന്നു. തുടര്‍ന്ന് ഇപ്പോഴും 100 ല്‍പ്പരം സിനിമകളില്‍ താരം  അഭിനയിച്ചു കഴിഞ്ഞു…

തന്റെ  ജീവിതവും ദൃശ്യം പോലെ നിരവധി ട്വിസ്റ്റുകൾ നിറഞ്ഞതാണെന്ന് തുറന്ന് പറയുകയാണ് താരമിപ്പോൾ… അഞ്ജലി നല്ലപോലെ ദൈവ വിശ്വാസമുള്ള കൂട്ടത്തിലാണ്. കുടുംബം മുഴുവന്‍ അങ്ങനെയാണ് തന്നെ വളര്‍ത്തിയത് എന്നാണ് താരം പറയാറുള്ളത്. ചോറ്റാനിക്കര അമ്മയുടെ നടയില്‍ പോയപ്പോള്‍ ഉള്ള ഒരു അത്ഭുത സംഭവം താരം ഒരിക്കല്‍ പങ്കുവച്ചിരുന്നു. അമ്ബലത്തില്‍ പോകാന്‍ നേരം, വഴിയില്‍ ഒന്നും തലയില്‍ വയ്ക്കാന്‍ പൂവ് കിട്ടാതെ നടയില്‍ വിഷമിച്ചിരുന്നപ്പോള്‍ നടന്ന സംഭവമാണ് ഇത്. ഒരു പരിജയവും ഇല്ലാത്ത ഒരു അമ്മ അകത്ത് നിന്ന് നടന്നു വന്നു തനിക്ക് പൂവ് തന്നു എന്ന് ആണ് നടി പറയുന്നത്. അത് തന്റെ സങ്കടം കണ്ട ചോറ്റാനിക്കര ‘അമ്മ തന്നെയാണ് അതെന്നു വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് താരം പറഞ്ഞിട്ടുണ്ട്. എല്ലാ ഭാഗ്യവും താന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവമാണ് തനിക്ക് നൽകിയത്എന്നാണ് എപ്പോഴും താരംപറയുന്നത് ….

Back to top button