News

കേരളക്കരയാകെ അങ്കത്തിനൊരുങ്ങി…

കേരളക്കര ആകെ ഇങ്ങനെ ഒരു മത്സരം ആദ്യമായി ആയിരിക്കും കാണാൻ  പോകുന്നത്. അങ്കത്തട്ടിനിറങ്ങുന്ന രണ്ടു പോരാളികളെ പോലെ നമ്മുടെ ലാലേട്ടനും, ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാര്യരും മൈ ജി യുടെ പരസ്യ  ചിത്രത്തിലൂടെ എത്തുന്നു. ഇരുവരും നല്ലൊരു മത്സരം കാഴ്ച്ച വെക്കാൻ കാത്തിരിക്കുകയാണ്.  അതിനു തെളിവുകൾ ആണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ മൈ ജി  നടത്തിയ പരസ്യ ടീസറിൽ  ഇരുവരുടയും പോരാട്ടങ്ങൾ കാണിച്ചു തന്നത്.

ഈ പരസ്യ ചിത്രത്തിലെ ഇരുവരുടയും വെല്ലുവിളികൾ  പ്രേക്ഷകരെ ഒന്നടങ്കം രോമാഞ്ചം കൊള്ളിക്കുന്ന രീതിയിൽ ആയിരുന്നു. ആദ്യമായാണ് ഇരുവരും ഇങ്ങനെ ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതു, ഇരുവരും അഭിനയിച്ച മൈ ജി യുടെ പരസ്യ ചിത്രത്തിന്റെ  4  ടീസറുകളും ഈ കഴിഞ്ഞ ദിവസങ്ങളിലായി റിലീസ് ചെയ്യ്തിരുന്നു. ഇരുവരും  വീറും  വാശിയോടും കാണിക്കുന്ന  മല്സരവെല്ലുവിളികൾ തന്നെ ആയിരുന്നു പരസ്യ ചിത്രത്തിന്റെ അണിയറപ്രവർത്തകർ  പുറത്തു വിട്ടിരുന്നത്‌. ഈ ടീസറുകൾ കണ്ടിട്ടു പ്രേക്ഷകർ എന്തായിരിക്കും ഇതിന്റെ അന്ത്യം എന്ന ചിന്തയിലാണ്.

ഒട്ടനവധി പരസ്യ ചിത്രങ്ങൾ നമ്മൾക്കായി സംവിധാനം ചെയ്ത് ജിസ് ജോയ് ആണ് മൈ ജി യുടെ ഈ പരസ്യ ചിത്രത്തിന്റെ സംവിധായകനും. ഈ രണ്ടു സൂപ്പർ സ്റ്റാറുകൾ അംബാസിഡറായ ഒരു  കേരളത്തിലെ ഒരു ബ്രാൻഡ് ആണ് മൈ ജി. കേരളത്തിലെ മൊബൈൽ വിപ്ലവത്തിന് തുടക്കം കുറിച്ച മൈ ജി ഈ ഓണത്തിന് നിരവധി ഓഫ്‌റുകൾ ആണ് നൽകുന്നത്. ഇരുവരും സൂപ്പർ മാസ്സ് ലുക്കിൽ ആയിരിക്കും എത്തുന്നത്. ഒരു സിനിമ എടുക്കുന്ന ചിലവിൽ തന്നെയാണ്  മൈ ജി യുടെ ഈ പരസ്യ ചിത്രവും ഒരുങ്ങുന്നതും.

Back to top button