National News

മൈസൂരു കൂട്ടബലാത്സംഗക്കേസിൽ അഞ്ചിൽ മൂന്ന് പ്രതികളും മലയാളികൾ.

മൈസൂരു: മൈസൂരു നടന്ന  കൂട്ടബലാത്സംഗക്കേില്‍ അഞ്ച് പേര്‍ അറസ്റ്റിലായി, ഇതിൽ മൂന്ന് മലയാളികളും ഉണ്ടെന്ന് സൂചന .പ്രതികളെ പിടിക്കാൻ കഴിഞ്ഞുവെന്നും ഇവരെ കുറിച്ചുള്ള വിവരം പോലീസ് രണ്ട് മണിക്ക് പുറത്തുവിടുമെന്നും കർണ്ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം . മൈസൂരുവിലെ തിപ്പയ്യനാകെരെയിലാണ്  23കാരിയായ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം ഡാം കാണാൻ എത്തിയതായിരുന്നു യുവതി .ഇതിനോടകം തന്നെ അഞ്ചoഗസംഗം യുവതിയെയും യുവാവിനെയും പിന്തുടര്ന്നുണ്ടാരുന്നു .സന്ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെ രാത്രി എട്ടുമണിയോടെ ഈ  സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. യുവാവിനെ സംഗം ചേർന്ന് മർദിച്ചു തലയ്ക്കടിച്ച്‌ വീഴ്ത്തി.ബോധം പോയ യുവാവിന്റെ പക്കൽ നിന്നും യുവതിയെ ബലം പ്രയോഗിച്ചു മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം  കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയാണ് ചെയ്തത് . തുടര്‍ന്ന നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകർത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാൻ വിസമ്മതിച്ചതോടെ  വീണ്ടും ആക്രമിക്കുകയും പീഡിപ്പിക്കുകയുമാണുണ്ടായത് .ബോധരഹിതയായ യുവതിയെ  വന്യമൃഗങ്ങളിറങ്ങുന്ന വനമേഖലയില്‍ കൊണ്ടുപോയി  ഉപേക്ഷിച്ച ശേഷം സംഗം  കടന്നുകളയുകയായിരുന്നു .

rapeമൈസൂരിൽ തന്നെ പഠിക്കുന്നവരാണ് പ്രതികളെന്ന് പോലീസിന്  നേരുത്തെ തന്നെ സൂചന ലഭിച്ചിരുന്നു.അതിൽനിന്നും കോളേജ്കൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിക്കാൻ സാധിച്ചത്. സംഭവത്തില്‍ മലയാളികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്കും ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ പിറ്റേന്ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തിട്ടില്ലെന്നും താമസസ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും പോലീസിന്റെ അന്വേഷണത്തില്‍ വ്യെക്തമായി . ഇവരെ തേടി കര്‍ണാടക പോലീസിന്റെ രണ്ട് സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും ഇന്നലെ കടന്നിരുന്നു.സംഭവസമയം ചാമുണ്ഡി മലയടിവാരത്ത് ഉണ്ടായിരുന്ന 20 സിമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആറ് സിമ്മുകള്‍ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളുടേത് ആണെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ മൂന്നെണ്ണം കേരളത്തിലും ഒരെണ്ണം തമിഴ്‌നാട്ടിലും രജിസ്റ്റര്‍ ചെയ്തതാണ്. പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് സൂചനയുണ്ട്.

അതേസമയം, തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.

Back to top button