നാഗവല്ലിയ്ക്ക് അനിയത്തിയോ ? ശോഭനയുടെ നാഗവല്ലി ലുക്കിൽ മെറീനയുടെ പുതിയ ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ സജീവമായ താരം പുത്തൻ മേക്കോവറുകളിലുള്ള ഫോട്ടോകളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. ഒരുപാട് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന താരമാണ് മറീന മൈക്കിൾ കുരിശിങ്കൽ. അഭിനയത്തിന് പുറമേ മോഡലിംഗിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും താരം ഒരുപാട് ആരാധകരെ നേടി.

നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്താണ് താരം പ്രേക്ഷക പ്രീതി നേടിയത്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടക്കുന്നത്.

നിരവധി ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. മെറീനക്ക് ഏറ്റവും ശ്രദ്ധ ലഭിക്കുന്നത് താരത്തിന്റെ ചുരുൾ മുടിയിലൂടെയാണ്. ആരാധകർക്ക് വേണ്ടി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ മെറീന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.

ട്രെഡീഷണൽ വസ്ത്രത്തിൽ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങളുടെ താഴെ നാഗവല്ലി ആണോ എന്നാണ് ആരാധകർ കമന്റ് ചെയ്തത്. കണ്ണുകളിൽ രണ്ടും കട്ടി കൂട്ടി കണ്ണെഴുതി, നെറ്റി ചുട്ടിയും ചൂടി, മുടി മുമ്പോട്ട് പിന്നിയിട്ട് നാഗവല്ലിയുടെ ലുക്കിലാണ് മെറീന എത്തിയത്. ചിത്രങ്ങൾ വലിയ സ്വീകാര്യതയോടെയാണ് ആരാധകർ ഏറ്റെടുത്തത്.