Film News

നമ്മുടെ എന്ത് ഇടണമെന്ന് നമ്മൾ അല്ലെ തീരുമാനിക്കുന്നത്,ഇവർക്കൊക്കെ അവരുടെ ജോലി നോക്കിയാൽ പോരെ.

കഴിഞ്ഞദിവസം അനശ്വരരാജന് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതികരിച്ച് സിനിമ തരാം നന്ദന വർമ്മ രംഗത്തുവന്നിരുന്നു. ഇപ്പോളിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഡ്രസ്സിങിനെ പറ്റി നന്ദന തുറന്നുപറയുകയാണ്.

“ഒട്ടുമുക്കാൽ സോഷ്യൽ മീഡിയ പോസ്റ്റിന്റെ താഴെ വരുന്ന കമന്റ്‌ ആണ് സിനിമയിൽ ചാൻസ് കൂടുതൽ കിട്ടാൻ തുണിയുടെ ഇറക്കം കുറച്ചു തുടങ്ങി എന്ന്. അങ്ങനെ പറയുന്നത് കൊണ്ട് അവർക്ക് എന്ത് സന്തോഷം ആണ് കിട്ടുന്നത് എന്നറിയില്ല. ഫോട്ടോഷൂട്ടിനു ഒക്കെ ഇടുന്ന ഡ്രെസ്സിന്റെ കാര്യത്തിൽ മോശമായ കമന്റ്‌ ഇടുന്നത് എന്തിനാ, ഇവർക്കൊക്കെ അവരുടെ ജോലി ജോലി നോക്കിയാൽ പോരെ. നമ്മുടെ അക്കൗണ്ടിൽ എന്ത് ഇടണമെന്ന് നമ്മൾ അല്ലെ തീരുമാനിക്കുന്നത്.

nandhana varma supporting anaswara rajan

എനിക്കും പലപ്പോഴും ഇത്തരത്തിലുള്ള മോശം കമെന്റുകൾ വന്നിട്ടുണ്ട്. ഞാൻ അപ്പോഴൊക്കെ നല്ല മറുപടി കൊടുത്തിട്ടുമുണ്ട്. ആണുങ്ങളുടെ സോഷ്യൽ മീഡിയയിലെ ഫോട്ടോക്ക് താഴെയും പെണ്ണുങ്ങളുടെ സോഷ്യൽ മീഡിയ ഫോട്ടോക്ക് താഴെയും വരുന്ന കമെന്റുകൾക്ക് വ്യതാസമുണ്ട്. ചിലതൊക്കെ നമ്മളെ ഡൌൺ ആക്കും. അനശ്വരക്ക് ഇതൊന്നും ഒരു പ്രശ്നം ആയിരിക്കും എന്ന് തോന്നുന്നില്ല. കാരണം അവൾ വളരെ ബോൾഡ് ആയ ഒരാളാണ്. സംസ്ക്കാരത്തിന് ചേർന്ന ഫോട്ടോ അല്ല ഇടുന്നത് എന്നാണ് ആളുകളുടെ പരാതി. ആ ആളുകളോട് ഞാൻ ചോദിക്കുന്നത് ഇവിടുത്തെ സംസ്‍കാരം എന്താ എന്നാണ്”.

Back to top button