Celebraties

സാരിയിൽ അതീവ സുന്ദരിയായി നവ്യാ നായർ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളസിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നവ്യാനായർ വിവാഹശേഷം സിനിമയില്‍ വളരെ സജീവമല്ലെങ്കിലും സമൂഹിക മാധ്യമങ്ങളിൽ നവ്യ നായര്‍ സജീവമാണ്. മികച്ച ഒരുപിടി  കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് താരം  വിവാഹത്തോടെ അഭിനയലോകത്തിൽ നിന്നും വിട പറഞ്ഞത് . വിവാഹശേഷം ഏതാനും  ചില സിനിമകളില്‍ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ ഉപേക്ഷിച്ച ശേഷം ടെലിവിഷന്‍ ഷോ അവതാരകയായി മാറിയിരുന്നു.

navya 1
navya 1

ഇന്‍സ്റ്റഗ്രാമില്‍ തന്റെ കുടുംബ വിശേഷങ്ങളും പുതിയ ഫൊട്ടോകളുമൊക്കെ ആരാധകര്‍ക്കായി നവ്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സാരിയിലുളള തന്റെ പുത്തന്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് നവ്യ. സാരിയില്‍ നവ്യയെ കാണാന്‍ വളരെ മനോഹരിയായിട്ടുണ്ട്. സാരിയിലുളള തന്റെ ചിത്രങ്ങള്‍ ഇടയ്ക്കിടെ നവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

navya 2
navya 2

നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തില്‍ നവ്യയെ കൂടാതെ വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

Back to top button