Film News
നയൻതാരയും സംവിധായകൻ വിഘ്‌നേഷും വിവാഹിതർ ആകുന്നു ! മറുപടിയും ആയി വിഘ്‌നേഷ്

നടി നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും വർഷങ്ങൾ ആയി പ്രണയത്തിലാണെന്ന് ഏവർക്കും അറിയാം. 2020 ൽ നയന്താരയും വിഘ്‌നേഷ് ശിവനും വിവാഹ തീയതി നിശ്ചയിച്ചിട്ടുണ്ടെന്ന് അക്കാലത്ത് നിരവധി വാർത്തകൾ പ്രെചരിച്ചു . നയൻതാരയും വിഘ്‌നേഷ് ശിവനും 2015 ൽ പുറത്തിറങ്ങിയ .‘നാൻ റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റുകളിൽ കണ്ടുമുട്ടി. താമസിയാതെ അവർ പ്രണയത്തിലായി ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇരുവരെയും പറ്റി വന്ന ഒരു ചോദ്യത്തിന് ഇങ്ങനെ ആണ് വിഘ്‌നേശ് മറുപടി നൽകിയത്.
വിവാഹത്തിന്ന് മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാൻ കാത്തിരിക്കുന്നു,” എന്നാണ് വിഘ്നേഷ് മറുപടി നൽകിയത് .