ഏതോ കോമാളികൾ എൻ്റെ ഇൻസ്റ്റാ അക്കൗണ്ട് ഹാക്ക് ചെയ്തു; നസ്രിയ
ദയവുചെയ്ത് എൻ്റെ ഇൻസ്റ്റാ അക്കൗണ്ടിൽ മറുപടി അയക്കരുത്; നസ്രിയ

തിങ്കളാഴ്ച വൈകുന്നേരം നസ്രിയയുടെ ഇൻസ്റ്റാഗ്രാമിൽ വരുന്ന പോസ്റ്റുകൾ കണ്ട് ആരാധകർ ഒന്ന് അമ്പരന്നു, പലരും വരുന്ന വീഡിയോകൾക്കും ചാറ്റിനും കമെന്റുകളും നൽകി രസിച്ചു, എന്നാൽ മറ്റുചിലർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായിരിക്കാമെന്ന സംശയങ്ങളും ഉന്നയിച്ചു.
എന്നാൽ ഈ സംഭവങ്ങളിൽ വയക്തത വരുത്തി നസ്രിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ആരും മെസ്സേജുകൾക്ക് മറുപടി അയക്കരുതെന്നും അറിയിച്ചുകൊണ്ട് നസ്രിയതന്നെ രംഗത്തെത്തിയിരുന്നു. തന്റെ പോസ്റ്റിലൂടെ നസ്രിയ പറയുന്നതിങ്ങനെ; “ഏതോ കോമാളികൾ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഹാക്ക് ചെയ്തിരിക്കുന്നു, ദയവായി അതിൽവരുന്ന മെസ്സേജുകൾക്ക് റിപ്ലൈ അയക്കരുത്. ഇക്കാര്യം എൻ്റെ ശ്രെദ്ധയിൽപ്പെടുത്തിയ എല്ലാവർക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു.”
നിലവിൽ താരം വിദേശത്താണ്. സോഷ്യൽമീഡിയയിൽ ആക്റ്റീവായതുകൊണ്ടുതന്നെ നസ്രിയയുടെ വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇടക്കിടക്ക് നസ്രിയ തന്റെ പുതിയ വിശേഷങ്ങൾ ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യാറുമുണ്ട്. തന്റെ വിദേശപര്യടനത്തിന്റെ ഫോട്ടോകൾ പലതും നസ്രിയ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ പങ്കുവെച്ചിരുന്നു. കൂടാതെ നസ്രിയ തൻ്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും, സന്തോഷങ്ങളും, സിനിമ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളിപ്രേക്ഷമാരുടെ മനസ്സിൽ ഇടംനേടിയ ഒരു നടിയാണ് നസ്രിയ. പുതിയ ഫഹദ് നസ്രിയ സിനിമ വിശേഷങ്ങൾ അറിയാൻ ആരാധകർ കാതോര്തിരിക്കുകയാണ്. വിവാഹശേഷം ഒരു നീണ്ട ഇടവേളക്ക് ശേഷം ഫഹദും നസ്രിയയും ഒരുമിച്ചു അഭിനയിച്ച ചിത്രമരുന്നു ട്രാൻസ്. ചിത്രത്തിന് മികച്ച പ്രീതികരണമാണ് ലഭിച്ചിരുന്നത്.