ആദ്യതെലുങ്ക് ചിത്രംത്തിൽ നാനിക്കൊപ്പം തിളങ്ങാൻ നസ്രിയ

പ്രമുഖ നടൻ ഫഹദ് ഫാസിലുമായ വിവാഹ ശേഷം നീണ്ട നാള്‍ അഭിനയത്തില്‍ നിന്നും മാറി നിന്ന നസ്രിയ പൃഥ്വിരാജ് ചിത്രം ‘കൂടെ’യിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് തിരികെയെത്തിയത്. ഇപ്പോളിതാ ദീപാവലിക്ക് മുന്‍പായി ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നസ്രിയ . തെലുങ്ക് താരം നാനി നായകനാകുന്ന നാനി 28 എന്ന ചിത്രത്തിലാണ് നസ്രിയ നസീം വേഷമിടുക. വിവേക് ആത്രേയയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

വളരെ വ്യത്യസ്തമായ ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ആയിരിക്കും ഈ ചിത്രമെന്നാണ് പ്രഖ്യാപന വേളയില്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന ഉറപ്പ്. നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.നവംബര്‍ 21ന് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കും. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രഖ്യാപന പോസ്റ്റര്‍ മാത്രമാണ് ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. തന്റെ ആദ്യ തെലുങ്ക് ചിത്രം ആണ് ഇതെന്നും ആകെ ത്രില്ലടിച്ചിരിക്കുകയാണ് എന്നും നസ്രിയ ഈ വിശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞു.

നസ്രിയയും നാനിയും ചേര്‍ന്നുള്ള ജോഡിയെ ഡ്രീം കോംബോ എന്നാണ് സംവിധായകന്‍ വിവേക് വിശേഷിപ്പിക്കുന്നത്. മറ്റു താരങ്ങള്‍ ആരൊക്കെയാണെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് നാനി. വേറെയും ചില ചിത്രങ്ങള്‍ നാനിയുടേതായുണ്ട്.ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം ഭര്‍ത്താവ് ഫഹദ് ഫാസിലിനൊപ്പം നസ്രിയ ‘ട്രാന്‍സില്‍’ നായികാ വേഷത്തില്‍ എത്തിയിരുന്നു. റിലീസിന് മുന്‍പ് യാതൊരുവിധ പ്രചരണങ്ങളും നടത്താതെ തീര്‍ത്തും സര്‍പ്രൈസായി ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ‘മണിയറയിലെ അശോകന്‍’ എന്ന സിനിമയില്‍ നസ്രിയ അതിഥി വേഷത്തില്‍ എത്തുകയും ചെയ്‌തു. ക്ലൈമാക്സിനോട് അടുത്താണ് നസ്രിയയുടെ വരവ് ഉണ്ടായത്. ഗ്രിഗറിയുടെ നായികമാരില്‍ ഒരാളായിരുന്നു നസ്രിയ