ക്യാന്‍വാസില്‍ പകർത്തിയ മനോഹര ചിത്രംവുമായി നസ്രിയ

മലയാളീകളുടെ പ്രിയങ്കരിയായ നടിയാണ് നസ്രിയ നസിം. ഒഴിവ് സമയങ്ങളിൽ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ചിത്രങ്ങളും മറ്റും പങ്കുവെയ്ക്കാറുണ്ട് അതെല്ലാം തന്നെ വളരെ ശ്രദ്ധ നേടാറുണ്ട് . ഒരു മനോഹര ചിത്രവുമായാണ് ഇപ്പോൾ നസ്രിയ എത്തിയിരിക്കുന്നത് വിഖ്യാത ഹോളിവുഡ് നടി മര്‍ലിന്‍ മണ്‍റോയെ ഒരു ക്യാന്‍വാസില്‍ ഒരുക്കി അതിന്റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

‘മര്‍ലിന്‍ മണ്‍റോയും ഞാനും’ എന്ന് ഇംഗ്ലീഷില്‍ അടിക്കുറിപ്പ് നല്‍കി ചിത്രം പങ്കുവെച്ചതിനോടൊപ്പം അത് നിര്‍മ്മിക്കുന്ന സമയത്തെ ചിത്രവും നസ്രിയ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ബട്ടണുകളും മുത്തുകളും ഉള്ള ഒരു ഡിഐവൈ കിറ്റ് ഉപയോഗിച്ചാണ് നസ്രിയ ഇത് നിര്‍മിച്ചിരിക്കുന്നത്.

ഇത് വാങ്ങുമ്പോൾ ഇതിനോട് ഒപ്പം ലഭിക്കുന്ന ചിത്രത്തിന്റെ സഹായത്തോടെയാണ് ഇത് ഒരുക്കുക. വ്യത്യസ്ത കളറുകളിലുള്ള ബട്ടണുകളും മുത്തുകളും കൃത്യമായ കളര്‍ കോമ്ബിനേഷനോട് കൂടി അറേഞ്ച് ചെയ്യുമ്ബോള്‍ മനോഹരമായ ഒരു ക്യാനവാസ് ചിത്രം ലഭിക്കും. വിവിധ കളറുകള്‍ ഇതില്‍ മാറ്റി ഉപയോഗിക്കാം.ചിത്രം കണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സല്‍മാന്‍ ഉള്‍പ്പടെ ചിത്രത്തിന് കമന്റ് നല്‍കിയിട്ടുണ്ട്. ‘ഇനി വേറെ കളര്‍ കോംബോ നോക്കൂ’ എന്നായിരുന്നു അമാലിന്റെ കമന്റ്.