നസ്രിയക്ക് വേണ്ടി ഞാൻ എന്തും ചെയ്യും ….

നസ്രിയ – ഫഹദ് താര ദമ്പതികൾ മലയാളികളുടെ പ്രിയപ്പെട്ട ക്യൂട്ട് കപ്പിളാണ്. ഫഹദ് സോഷ്യൽമീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഭാര്യയും നടിയുമായ നസ്രിയ സോഷ്യൽമീഡിയയിൽ ഏറെ സജീവമായി ഇടപെടാറുള്ളയാളാണ്. ഇപ്പോഴിതാ ഒരു കുട്ടിക്കുറുമ്പനോടൊപ്പമുള്ള വീഡിയോ ഇൻസ്റ്റയിൽ നസ്രിയ പോസ്റ്റ് ചെയ്തിരുന്നു . അതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആസ്വാദകർ .
താൻ എറെ സ്നേഹിക്കുന്ന ഒരു കുട്ടിയോടൊപ്പമാണ് മനോഹരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ നസ്രിയ , ഫഹദുമൊത്തുള്ളതും സുഹൃത്തുക്കളോടൊപ്പമുള്ളതും കുടുംബംഗങ്ങളോടൊപ്പമുള്ളതുമായ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയിയൽ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ സംവിധായകൻ അൽഫോൺസ് പുത്രന്‍റേയും അലീനയുടേയും മകനായ ഏതനോടൊപ്പമുള്ളതാണ്. എനിക്കായി ഇവൻ എന്തും ചെയ്യുമെന്നാണ് വീഡിയോയുടെ തുടക്കത്തിൽ എഴുതി കാണിച്ചിരിക്കുന്നത്. ലിറ്റിൽ ലവ് എന്നും വീഡിയോയൊടൊപ്പം കുറിച്ചിട്ടുമുണ്ട്. അലീനയോടൊപ്പമുള്ള ഡാൻസ് വീഡിയോകള്‍ ഇടയ്ക്ക് ഇൻസ്റ്റ റീൽസായി നസ്രിയ പങ്കുവയ്ക്കാറുമുണ്ട്. ഒരിടവേളയ്ക്ക് ശേഷം നസ്‌റിയ അഭിനയത്തിൽ സജീവമായത് അടുത്തിടെയാണ് . കൂടെ എന്ന ചിത്രവും അതിനുശേഷം ട്രാൻസിലും മണിയറയിലെ അശോകനിലും അഭിനയിച്ചു. നസ്‌റിയയുടെ കരിയറിലെ തന്നെ ആദ്യ തെലുങ്ക് ചിത്രമായ എന്‍റെ സുന്ദരനികിയിൽ നാനിയോടൊപ്പം അഭിനയിക്കുകയാണ് ഇപ്പോൾ