ഡിസംബറില്‍ സൗജന്യമൊരുക്കി നെറ്റ്ഫ്‌ളിക്‌സ്

ലോകത്തിലെ ഏറ്റവും ജനപ്രീയമായ വീഡിയോ സ്ട്രീമിംഗ് സേവനദാദാക്കളാണ് നെറ്റ്ഫ്‌ളിക്‌സ്. അതിലെ മൂവികളും ടിവി സീരീസും എല്ലാം തന്നെ സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങള്‍ക്കു ഡൗണ്‍ലോഡ് ചെയ്യാം.സാധാരണ ഇങ്ങനെയുളള പരിപാടികള്‍ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ ആവശ്യം നിര്‍ബന്ധമാണ്.

ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഡിസംബര്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ ഉപഭോക്തക്കള്‍ക്ക് സൗജന്യമായി കാണാനുളള അവസരമൊരുക്കുന്നു. സ്ട്രീം ഫെസ്റ്റ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് കൊണ്ട് വരുന്ന ഈ സൗജന്യ ഓഫര്‍ ഡിസംബര്‍ അഞ്ച് ശനിയാഴ്ച രാത്രി 12 മണി മുതല്‍ 48 മണിക്കൂറാണ് ലഭ്യമാകുക. ഈ സമയത്ത് ആരാധകര്‍ക്കിഷ്ടമുളളതെന്തും നെറ്റ്ഫ്‌ളിക്‌സില്‍ സൗജന്യമായി കാണാമെന്ന് ഇവര്‍ അവകാശപ്പെടുന്നത്.

തങ്ങളുടെ മികച്ച കണ്ടന്റുകള്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ ആകര്‍ഷിക്കുവാനുമാണ് നെറ്റ്ഫ്‌ളിക്‌സ് ഇങ്ങനെയൊരു സൗജന്യ ഓഫറുമായി എത്തുന്നത്. കൂടാതെ ഇതോടൊപ്പം മുന്നറിയിപ്പുകളും ഉപഭോക്തക്കളോട് കമ്ബനി നല്‍കുന്നു.