തടി കുറച്ചു പുതിയ ഹോട്ട് ലുക്കിൽ നമിത; വൈറൽ ഫോട്ടോസ്
തനിക്ക് തടി കൂടാൻ കാരണം വ്യക്തമാക്കി നമിത

തെന്നിന്ത്യയിലെ ഗ്ലാമർ താരമാണ് നടി നമിത നിരവധി ഐറ്റം ഡാന്‍സിലൂടെ തിളങ്ങി നിന്ന താരം യുവാക്കളുടെ ഹരമായിരുന്നു . മലയാളത്തില്‍ സൂപ്പർഹിറ്റ് ചിത്രം പുലിമുരുകനിലെ ജൂലിയായി വന്ന് കൈയടി വാങ്ങിയിരുന്ന താരം എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. 2017 ലാണ് നമിത വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി ഇപ്പോൾ യെന്നിരുന്നാലും തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം എപ്പോഴും പങ്കുവെക്കാറുണ്ട്…
പൊതുവെ വളരെയധികം തടിച്ചിട്ടുള്ള ശരീര പ്രകൃതമാണ് നമിതയുടേത്. എന്നാല്‍ പുതിയ ഫോട്ടോസ് കണ്ടാല്‍ ആരും അത് വിശ്വസിക്കില്ല. അത്രയധികം മാറ്റമാണ് താരത്തിനു സംഭവിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ഒരു കഥയുണ്ടെന്ന് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. സിനിമ ലോകത്ത് പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഒരു മാരകമായ അവസ്ഥയാണ് ഡിപ്രെഷൻ…. ഇപ്പോൾ ഇന്‍സ്റ്റാഗ്രാമിലൂടെ പത്ത് വര്‍ഷം മുന്‍പുള്ളതും ഇപ്പോഴത്തെയും തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിഷാദരോഗത്തില്‍ നിന്നും മറികടന്ന താരത്തിന്റെ സംഭവ ബഹുലമായ ജീവിതകഥ തുറന്ന് പറഞ്ഞിരിക്കുന്നത്…
തന്റെ പത്ത് വര്ഷം മുമ്പുള്ള ചിത്രവും ഇപ്പോഴുള്ള നടിയുടെ ചിത്രവും കൂടി കാണിച്ചായിരുന്നു നമിത പറഞ്ഞുതുടങ്ങിയത്… ഈ ഫോട്ടോസ് പങ്കുവെക്കാനുള്ള യഥാര്‍ഥ കാരണം വിഷാദത്തെ കുറിച്ചുള്ള അവബോധം മറ്റുള്ളവര്‍ക്ക് കൊടുക്കുക എന്നത് മാത്രമാണ്. ഈ ചിത്രങ്ങളിൽ പഴയ ചിത്രം താൻ കടുത്ത വിഷാദത്തില്‍ ആയിരിക്കുമ്പോഴുള്ളതാണ് എന്നാണ് താരം പറയുന്നത്..
ആ സമയത്ത് ചെയ്തിരുന്ന ഏറ്റവും മോശമായ ആ കാര്യം പോലും താൻ അറിഞ്ഞിരുന്നില്ല യെന്നും . താൻ വളരെയധികം അസ്വസ്ഥയാണെന്നും മാത്രമേ അറിയാമായിരുന്നുള്ളു. രാത്രിയില്‍ തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലഎന്നും. ഭക്ഷണത്തെ മാത്രമാണ് താൻ ഒരുപാട് ആശ്രയിച്ചിരുന്നത് എന്നും . എല്ലാ ദിവസവും പിസ ഓര്‍ഡര്‍ ചെയ്ത് വാങ്ങുമായിരുന്നു താൻ. പെട്ടെന്ന് തന്നെ തന്റെ ശരീരം തടിച്ച് ഷേപ്പ് ഇല്ലാതെയുമായി. വെയിറ്റ് 97 കിലോ ആയിരുന്നു എന്റെ ഏറ്റവും കൂടിയ ശരീരഭാരം.
അതുമാത്രമല്ല താൻ മദ്യത്തിന് അടിമയാണെന്ന് ആളുകള്‍ ഗോസിപ്പ് പറയാനും തുടങ്ങി. എപിസിഒഡിയും തൈറോയ്ഡും അലട്ടിയിരുന്ന കാര്യം തനിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂഎന്നും .അന്നൊക്കെ തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നു, കാരണം താൻ ആഗ്രഹിക്കുന്ന തരത്തിലുള്ള സമാധാനം തരാന്‍ ആര്‍ക്കും കഴിയില്ലെന്ന് കരുതി. എന്നാല്‍ അഞ്ചര വര്‍ഷത്തെ വിഷാദരോഗത്തിനൊടുവില്‍ ഞാന്‍ എന്റെ കൃഷ്ണനെ കണ്ടെത്തി എന്നും നമിത പറയുന്നു ….
കൂടാതെ മഹാമന്ദ്ര മെഡിറ്റേഷനും ചെയ്യാന്‍ തുടങ്ങി. താൻ ഒരിക്കലും ചികിത്സയ്ക്ക് വേണ്ടി ഡോക്ടറുടെ അടുത്ത് പോയിട്ടില്ല. ധ്യാനങ്ങളും കൃഷ്ണനോടൊപ്പം ഭക്തിയില്‍ ചിലവഴിച്ച സമയങ്ങളിലുമായിരുന്നു
തന്റെ ഏറ്റവും വലിയ ചികിത്സയെന്നും. ഒടുവില്‍ താരം സമാധാനവും അനന്തവുമായ സ്‌നേഹവും കണ്ടെത്തിയെന്നും താരം പറയുന്നു . നമ്മള്‍ പുറത്ത് സമാധാനം അന്വേഷിച്ച് നടക്കാതെ നമ്മളുടെ ഉള്ളിലാണ് എല്ലാമുള്ളതെന്ന് കണ്ടെത്തുക. ഈ പോസ്റ്റ് കൊണ്ട് താനുദ്ദേശിച്ചത് അത്രമാത്രമാണെന്നും നമിത പറയുന്നു. ഏതായാലും നമിതയുടെ തുറന്ന് ഈ പറച്ചിലുകൾ ഇപ്പോൾ സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്…