പഴയ വാഹനങ്ങൾ ഇനി പൊളിച്ചെ തീരു …

പഴയ വാഹനങ്ങൾ വാങ്ങുന്നവരും ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കേണ്ട പുതിയ നിയമ പരിഷ്‌കാരങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് ഒന്ന് നോക്കാം. . 15 വർഷം കാലപ്പഴക്കം ഉള്ള വാഹനങ്ങളുടെ രെജിസ്റ്ററേഷൻ പുതുക്കൽ എളുപ്പമാവില്ല . നിശ്ചിത്ത കാര്യാക്ഷമത തെളിയിച്ചില്ലേൽ വാഹനം നിറത്തിൽ പോലും ഇറക്കാൻ കഴിയാതെ പൊളിക്കാൻ കൊടുക്കേണ്ടി വന്നേക്കും . 15 വർഷം പഴക്കം ഉള്ള വാഹനങ്ങളുടെ രെജിസ്റ്ററേഷനായിട്ട് ഇന്നി നിരവധി കടമ്പകൾ കടക്കേണ്ടി വരും . ആ കടമ്പകൾ ഇവയൊക്കെയാണ് . ലൈറ്റുകൾ വൈപ്പർ തുടങ്ങി 43 ഘടകങ്ങളുടെ നേരിട്ടുള്ള പരിശോധനക്ക് പുറമെ , എൻജിൻ , സസ്‌പെൻഷൻ , ബ്രേക്ക് ഇവയുടെ ക്ഷമത ഉറപ്പിക്കുന്ന 11 പരിശോധനകൾ വിജയിച്ചാൽ മാത്രമേ 5 വർഷത്തേക്ക് രെജിസ്റ്ററേഷൻ പുതുക്കുകയൊള്ളു .
ഇന്ധന ചിലവ് കുറക്കുക ,അന്തരീക്ഷ മലിനീകരണം കുറക്കുക , റോഡ് അപകടം കുറക്കുക ഇവയാണ് പഴയ വാഹനം റോഡിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിക്കാൻ ഉള്ള കാരണം . അതിനാൽ തന്നെ പഴയ വാഹനം വാങ്ങുന്നവർ നിർബന്ധമായും ഒരു മെക്കാനിക്കൽ പരിശോധന നടത്തിയതിനു ശേഷം മാത്രമേ വാഹനം വാങ്ങാവൂ. .
കാരണം 15 വർഷത്തിൽ മുകളിൽ പഴക്കമുള്ള വാഹനങ്ങളുടെ രെജിസ്ട്രേഷന് പുതുക്കലിന് ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപെടുത്തി . ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ കരട് രൂപരേഖ കേന്ദ്ര സർക്കാർ പ്രസിദ്ധികരിച്ചു . ഒക്ടോബര് മുതൽ ഇതു നടപ്പിലാക്കാനാണ് തീരുമാനം . പഴയ വാഹന ഉപയോഗം നിരുത്സാഹ പെടുത്തുന്നതിനാലുള്ള വാഹനം പൊളിക്കൽ നയത്തിന്റെ ഭാഗമായി ആണ് ഇതു . കൂടാതെ കാലാപഴക്കമുള്ള വാഹനം പൊളിക്കുന്നവർക്കു ആകർഷകമായ ആനുകൂല്യങ്ങളും ഉണ്ടാക്കും . പഴയ വാഹനം പൊളിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ , പുതിയ വാഹനം എടുക്കുമ്പോൾ രെജിസ്റ്ററേഷൻ ഫീസ് ഈടാക്കുകയും ഇല്ല . സ്വകാര്യ വാഹനങ്ങൾ പൊളിച്ചവർക്കു 25 % വും വാണിജ്യ വാഹനം പോളിച്ചവർക്കു 15 % റോഡ് നികുതി ഇളവും നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു .
പുതിയ വണ്ടിക്കു 5 % വരെ ഡിസ്‌കൗണ്ടും പൊളിച്ച വണ്ടിക്കു 4.6 % വരെ സ്ക്രാപ്പ് വാല്യൂ ആയി നേടാം . നിലവിൽ 8 സെന്ററുകളാണ് മോട്ടോർ വാഹന വകുപ്പിന് ഉള്ളത് . ടു wheeler , three wheeler ,light motor , heavy motor ഇങ്ങനെ തിരിച്ചാണ് പരിശോധന .പരിശോധിച്ച ശേഷം പരിശോധന ഫലം നേരിട്ട് വാഹന വെബ്‌സൈറ്റിലേക്ക് പോകും . ഓൺലൈൻ വഴിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത് . ടെസ്റ്റിൽ ഫിറ്റ് ആകാത്ത വാഹനങ്ങൾ പൊളിക്കുക തന്ന ചെയ്യും . റിസൾട്ടിനെതിരെ രണ്ടു ദിവസത്തിനുള്ളിൽ ഓൺലൈൻ ആയി അപ്പീൽ നൽകാം . 5 ദിവസനത്തിനുള്ളിൽ വാഹനം recheck ചെയ്യുന്നതാണ് .എന്നാൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾ എല്ലാം തന്നെ 2022 ഏപ്രിൽ ഒന്നിന് ശേഷം പൊളിച്ചെ തീരു . വലിയ വാണിജ്യ വാഹനങ്ങൾക്കു 2023 ഏപ്രിൽ ഒന്ന് മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിര്ബന്ധമാണ് . മറ്റു വാഹനങ്ങൾക്ക് 2024 ജൂൺ ഒന്ന് മുതൽ നിര്ബന്ധമാണ് . സ്വകാര്യ വാഹനങ്ങൾ രെജിസ്റ്ററേഷൻ ചെയ്യാൻ വൈകിയാൽ പ്രതിമാസം 300 മുതൽ 500 വരെ പിഴയും അടക്കേണ്ടി വരും.