Current AffairsHealth

എല്ലാവരും നോക്കിനിൽക്കെ അവളുടെ ശരീരത്തിൽ നിന്നും തൊലി ഊർന്ന് മാറുവാൻ തുടങ്ങി, തൊലികൾ എല്ലാം ഊരിമാരി ഒരു പ്രേതം പോലെ ആയി ആ പെൺകുട്ടിയുടെ അവസ്ഥ

ലോകത്തെ മുഴുവൻ കാർന്ന് തിന്നുന്ന മഹാമാരി കോറോണക്ക് നടുവിൽ ആണ് നാം എല്ലാവരും, ഈ ദുരന്തത്തെ എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിൽ ആണ് നമ്മുടെ ആരോഗ്യ വകുപ്പ്, ഇതിനിടയിലേക്ക് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. വെറും ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന സ്റ്റീവന്‍ ജോണ്‍സണ്‍ സിന്‍ഡ്രോം എന്ന ദേഹത്തുനിന്ന് തൊലി ഉരിഞ്ഞുപോകുന്ന രോഗം കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍നിന്ന് പൂര്‍ണ്ണമായും ചികില്‍സിച്ച്‌ ഭേദമാക്കിയിരിക്കയാണ്. കഴിഞ്ഞ ഏഴു വര്ഷം മുൻപ് വിവാഹം കഴിഞ്ഞ് വിദേശത്തു പോയ യുവതിക്കാണ് ഈ രോഗം പിടിപെട്ടത്. രോഗം ബാധിച്ച സമയത്ത് യുവതിയുടെ കാഴ്ച്ച നഷ്ടപ്പെടുമെന്ന് ഡോക്ടറുമാർ വിധിയെഴുതിയിരുന്നു. എന്നാൽ ആ വിധിയെ മാറ്റിയെഴുതിയിരിക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ 27-ന് അനാമികയുടെ ദേഹത്ത് ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കുമിളകള്‍ക്ക് അസഹ്യമായ വേദനയായതോടെ ചികിത്സതേടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അല്പനേരം കഴിഞ്ഞതോടെ ശരീരത്തില്‍നിന്ന് തൊലി ഉരിയാന്‍ തുടങ്ങി. നോക്കിനില്‍ക്കേ തൊലി മുഴുവന്‍ ഉരിഞ്ഞ് പ്രേതംപോലെ അനാമിക ഭയംജനിപ്പിക്കുന്ന ഒരു രൂപമായി.

മെഡിക്കല്‍ ട്രസ്റ്റിലെ ഒഫ്താല്‍മോളജി തലവന്‍ ഡോ. സോണി ജോര്‍ജും ത്വഗ്രോഗവിദഗ്ധ ഡോ. പി. ജയശ്രീയും ഡോ. എബിന്‍ ജെ. കുളങ്ങരയും ചേര്‍ന്നാണ് ചികിത്സിച്ചത്.”സ്റ്റീവന്‍ ജോണ്‍സണ്‍ സിന്‍ഡ്രോം അല്ലെങ്കില്‍ ടോക്‌സിക് എപ്പിഡെര്‍മല്‍ നെക്രോലൈസിസോ ആകാം അനാമികയ്ക്കു ബാധിച്ചതെന്നു ഞങ്ങള്‍ മനസ്സിലാക്കി

അത്യപൂർവമായ ചികിത്സയാണു ഡോക്ടറുമാർ അനാമികക്ക് വിധിച്ചത് ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ പൊതിയുന്ന ബലൂണ്‍പോലെയുള്ള ഭാഗത്തെ നേരിയ ആവരണമായിരുന്നു ചികിത്സയുടെ പ്രധാന മരുന്ന്. ആമ്‌നിയോട്ടിക് മെംബ്രയ്ന്‍ എന്ന ഈ ആവരണംകൊണ്ടുള്ള ചികിത്സയ്ക്കൊപ്പം അണുബാധ ഇല്ലാതാകാനുള്ള മറ്റു മരുന്നുകളും നല്‍കി. മൂന്നാഴ്ചനീണ്ട ചികിത്സയ്ക്കൊടുവില്‍ അദ്ഭുതകരമായി ശരീരത്തില്‍ പതിയെ തൊലി വന്നുതുടങ്ങി. വീണ്ടും അവള്‍ പഴയ നിലയിലായി. കൂടുതലും സ്ത്രീകൾക്കാണ് ഈ രോഗം ബാധിക്കുന്നത്, കൊച്ചുകുട്ടികൾക്കും മുപ്പത് വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കുമാണ് രോഗം ഏറെ ബാധിക്കുന്നത്.

Back to top button