Film News

ഷാരൂഖിന്റെ നായിക നയൻ താര ചിത്രത്തിനെ കുറിച്ചുള്ള വിവരങ്ങൾ!!

തമിഴിലെ സൂപർ ഹിറ്റ് സംവിധയകനായ അറ്റ്ലിയും,ബോ ളിവുഡ്‌ നായകനായ ഷാരുഖ് ഖാനും, തെന്നിന്ത്യയിലെ താരറാണിയും ഒന്നിച്ചു പുതിയ  സിനിമ ഉടൻ ഉണ്ടാകുമെന്നആണ് പുതിയ റിപ്പോർട്ട് . ഈ ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമാണെന്നാണ് ചൂണ്ടി കാട്ടുന്നത് . സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതുവരെയും പേരിട്ടിട്ടിലാത്ത ചിത്രത്തിൽ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത് നയൻ താരയും, ഷാരൂഖ് ഖാനുമാണ്. സംവിധയാകാൻ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിങ് അല്പം വൈകി എങ്കിലും ഷാരുഖ് ഖാനുമായുള്ള തന്റെ ബൂളിവൂഡ്‌ ചിത്രത്തിനു വേണ്ടി നയൻതാര ഇപ്പോൾ മുംബയിൽ എത്തിയിരിക്കുകയാണ്.


ചിത്രത്തിൽ നയൻതാര ഒരു അന്വേഷണ ഉദ്യോഗസ്ഥയായാണ് എത്തുന്നത്.ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആണ് ഷാരുഖ് ഖാൻ എത്തുന്നത്. നയൻ താരക്കൊപ്പം മറ്റൊരു താരമായ പ്രിയാമണിയും മറ്റൊരു വേഷത്തിൽ എത്തുന്നുണ്ട്. ഒരുപാടു പ്രതീക്ഷകൾ ഉണ്ടാക്കുന്ന ഈ ചിത്രത്തിൽ യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരുംഅഭിനയിക്കുന്നു.


ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ സൗത്ത് ഇന്ടസ്ട്രിയിലുള്ളവരുമാണ്. ചിത്രത്തിന്റെ ഛായഗ്രാഹകൻ ജി കെ വിഷ്ണു . നേരത്തെ അറ്റ്ലി ചെയ്ത് ചിത്രങ്ങളായ മെർസൽ ,ബിഗിൽ എന്നി ചിത്രങ്ങളും കെ വിഷ്ണുവിന്റെ നേതൃത്വത്തിൽ ആയിരിന്നു ഛായാഗ്രഹണം.

Back to top button