Film News

വെള്ളം; ജയസൂര്യയുടെ പുത്തൻ റിലീസ് ചിത്രം – തീറ്റർറീവ്യൂ

വെള്ളം തിയേറ്റർ റിവ്യൂ

ഏറെ നാളത്തെ കാത്തിരിപ്പൊനൊടുവിൽ നമ്മയുടെ കേരളത്തിൽ തിയറ്റർ തുറന്നിരിക്കുകയാണ്, ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കുന്നത് ജയസൂര്യയുടെ വെള്ളം എന്ന സിനിമയാണ്. സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാകും ഇതെന്നും പ്രജേഷ് സെന്‍ അവകാശപ്പെട്ടിരുന്നു. കൂടാതെ ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് സംയുക്ത മേനോനാണ്.
സംവിധായകൻ പറഞ്ഞതുപോലെതന്നെ ജയസൂര്യയുടെ ഏറ്റവും മികച്ച അഭിയനം എന്നുവേണമെങ്കിൽ പറയാം ഇത്രയും ഡെഡിക്കേറ്റഡ് ആയ നടൻ മലയാളത്തിൽ വേറെ ഉണ്ടോന്നു ചിന്തിപ്പിക്കുന്ന തലത്തിലുള്ള അഭിനയമാണ് ജയസൂര്യ ചിത്രത്തിൽ കാഴ്‌ചവച്ചിരിക്കുന്നത്… ചിത്രത്തിൽ മുരളിയെന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്, രാവിലെ ഉറക്കം എഴുനേൽക്കുന്നത് മുതൽ വെള്ളം അടിക്കണം എന്ന ഒരൊറ്റ ചിന്തയിൽ നടക്കുന്ന നായകൻ പലതും നമ്മെ ഓർമിപ്പിക്കുന്നു. സംയുക്തയുടെ അഭിനയവും ചിത്രത്തിന് കൂടുതൽ മികവുറ്റതാക്കുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ടതുപോലെതെന്നേ ഒരുപാടു രസകരമായ ട്വിസ്റ്റുകൾ സിനിമിയയിൽ ഉടനീളം നമ്മെ പിടിച്ചിരുത്തുന്നു. തിയേറ്റർ പ്രീതികരണം നോക്കുകയാണെങ്കിൽ നല്ല മാസ്സ് പടമാണെന്നാണ് കൂടുതൽ പേരും പറയുന്നത്, കൂടാതെ ജയസൂര്യയുടെ അഭിനയം ഒരു രക്ഷയും ഇല്ല എന്നും ആരാധകർ പറയുന്നു. സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല എന്നാണ് ചിലർ പറയുന്നത്. സിനിമയുടെ ഡയറക്ഷനും അതിഗംഭീരം ആയിരുന്നെന്നാണ് കൂടുതൽ പേര് പറഞ്ഞത്. കള്ളുകുടിയന്മാർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണെന്നാണ് കൂടുതൽ സ്ത്രീകളുടെയും പ്രീതികരണം, കൂടാതെ ചിത്രത്തിലെ പല സീനുകളും കാണുമ്പോൾ കരയാത്തവർ പോലും കരയുമെന്നും തികച്ചും യാഥാസ്ഥികതയുള്ള ചിത്രമാണെന്നും അവർ അഭിപ്രായപ്പെടുന്നു.എന്തായാലും മലയാളികളായ തീയേറ്റർ പ്രേമികൾക്ക് ഈ ചിത്രം തികച്ചും ഒരു കൈനീട്ടം തന്നെയാണ്. ഒടിടി റിലീസ് ചിത്രങ്ങൾ കണ്ടു മടുത്ത ജനങ്ങൾക്ക് ഇത് ശരിക്കും ഒരു എന്റർടൈൻമെന്റ് തന്നെയാണ്.

Back to top button