Local NewsMalayalam Article

എൺപത് വർഷമായി കുളിച്ചിട്ട്, തലമുടി മുറിക്കുകയോ ചീകുകയോ ചെയ്യില്ല !! ചെയ്താൽ താൻ മരിക്കുമെന്ന് 92കാരന്‍

തന്റെ മുടി സംരക്ഷിക്കുവാൻ വേണ്ടി 92 കാരനായ എന്‍ഗുയേന്‍ വാന്‍ ചിയെന്‍ ചെയ്ത പ്രവർത്തികൾ ഏവരെയും അത്ഭുതപെടുത്തിയിരിക്കുകയാണ്. ഇദ്ദേഹം എൺപത് വര്ഷമായി തലമുടി ചീകുകയോ നനക്കുകയോ ചെയ്തിട്ടില്ല. മുടി വെട്ടിയാല്‍ ഞാന്‍ മരിച്ചുപോകും, അതുകൊണ്ടുതന്നെയാണ് ഞാന്‍ മുടി ചീകുകപോലും ചെയ്യാത്തതെന്നുമാണ് 92കാരനായ ചെയ്ന്‍ പറയുന്നത്.തെക്കന്‍ മെകോംഗ് ഡെല്‍റ്റാ പ്രദേശത്താണ് ചിയെന്‍ ജീവിക്കുന്നത്. കഴിഞ്ഞ 80 വര്‍ഷമായി ചിയെന്‍ തന്റെ തലമുടി വെട്ടിയിട്ടില്ല. ഇപ്പോഴിതാ ജട പിടിച്ച്‌ നീണ്ടു കിടക്കുന്ന ഈ മുടിയുടെ നീളമെത്രയാണെന്ന് അറിയാമോ? അഞ്ച് മീറ്റര്‍ ( 16 അടി ) ആണ്.

കഴിഞ്ഞ എൺപത് വർഷമായി തന്റെ മുടി ചീത്ത ആകുമെന്ന് കരുതിയാണ് ചിയെന്‍ കുളിക്കുകയോ മുടി ചീകുകയോ ചെയ്യാത്തത്. മുടിക്ക് വളരെ ഏറെ ശ്രദ്ധയാണ് ഇദ്ദേഹം നൽകുന്നത്. നന്നായി ഉണക്കി വൃത്തിയായി ഒരു സ്കാര്‍ഫില്‍ പൊതിഞ്ഞാണ് ഈ കൂറ്റന്‍ തലമുടിക്കെട്ടിന് ചിയെന്‍ സംരക്ഷണം നല്‍കുന്നത്.

ഒൻപത് ശക്തികളെയും ദൈവങ്ങളെയും ആരാധിക്കുന്ന ഒരു സന്യാസി കൂടിയാണ് ഇദ്ദേഹം, ചിയേൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് അവിടെ തുടരണമെങ്കിൽ മുടി മുറിക്കണം എന്ന നിര്ദ്ദേശം സ്‌കൂൾ അധികൃതർ മുന്നോട്ട് വെച്ചു. ഒടുവില്‍ മൂന്നാം ക്ലാസില്‍ വച്ച്‌ പഠനം നിറുത്തി. അന്ന് മുതലാണ് തന്റെ തലമുടി മുറിയ്ക്കുകയോ ചീകുകയോ നനയ്ക്കുകയോ ഇല്ലെന്ന് ചിയെന്‍ ശപഥമെടുത്തത്. ദൈവത്തില്‍ നിന്നുള്ള ഉള്‍വിളി പ്രകാരമാണ് താന്‍ മുടി നീട്ടി വളര്‍ത്തുന്നതെന്ന് ചിയെന്‍ പറയുന്നു.

ചിയാന്റെ അഞ്ചാമത്തെ മകനായ 62 കാരനായ ലുവോമാണ് പിതാവിന്റെ മുടി സംരക്ഷണത്തിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്യുന്നത്. മുടിയും മരണവും തമ്മിലുള്ള ബന്ധം ചിയാന്‍ അന്ധമായി വിശ്വസിക്കുന്നുണ്ടെന്ന് മകന്‍ പറഞ്ഞു. അതിനാല്‍ തന്നെ അദ്ദേഹം മുടി ഒരിക്കലും മുറുക്കില്ലെന്നും മകന്‍ പറയുന്നു.

കാലഹരണപ്പെട്ട ‘ ഡുവാ ‘  എന്ന മതത്തെ പിന്തുടരുന്ന ആളാണ് ചിയേൻ, ഈ മതത്തിന്റെ സ്ഥാപകൻ ആരാധിക്കുന്നത് തേങ്ങയെ ആണ്.  ഡുവാ  എന്നത് തെറ്റായ ഒരു മത വിശ്വാസം ആണെന് പറഞ്ഞ്  വിയറ്റ്നാം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Back to top button