ആ ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് ആ സിനിമയുടെ ഓഡിഷനില്‍ നിന്നും പുറത്തായത്

ദിലീഷ് പോത്തന്‍ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ വെള്ളിത്തിരയിലെത്തുന്നത്. എന്നാല്‍ മലയാളം നന്നായി അറിയാത്തതുകൊണ്ട് സിനിമയ്ക്ക് വേണ്ടിയുള്ള ആദ്യ ഓഡിഷന് ശേഷം തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നിമിഷ വെളിപ്പെടുത്തിയിരിക്കുകയാണ്. പിന്നീട് വീണ്ടും വിളിച്ചാണ് തനിക്ക്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലെ ശ്രീജയുടെ റോള്‍ തന്നതെന്നും നടി പറയുന്നു.
എറണാകുളത്ത് ഓഡിഷന് വന്നപ്പോള്‍ മലയാളം ശരിക്ക് അറിയാത്തതു കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് വിട്ടു. പക്ഷേ, അടുത്ത ദിവസം വീണ്ടും വിളിപ്പിച്ചു. പക്ഷേ, അവര്‍ ഉറപ്പൊന്നും പറഞ്ഞില്ല. മൂന്നാം തവണയും വിളിപ്പിച്ചു. അപ്പോള്‍ ക്യാമറാമാന്‍ രാജീവ് രവിയും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. അപ്പോഴാണ് പറഞ്ഞത്, സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍. നിമിഷ വ്യക്തമാക്കി.
youtube abonnenten kaufen