ആ ചെക്കന്റെ കൂടെ ഈ കുട്ടി എങ്ങനെ ജീവിക്കും, തന്നെ പുച്ഛിച്ചവർക്കുള്ള മറുപടിയുമായി നിര്‍മല്‍ പാലാഴി

മിമിക്രി വേദികളിൽ കൂടി വളർന്നു വന്ന താരമാണ് നിർമൽ പാലാഴി. ‘ഇങ്ങള് ഇത് എന്ത് തള്ളാണ് ബാബ്വേട്ടാ’ എന്ന നിര്മലിന്റെ ചോദ്യം നമ്മൾ മലയാളികൾ ഏറ്റെടുത്തിരുന്നു, ഒരുപാട് കഷ്ടപാടുകൾക്കൊടുവിലാണ് താരം ഈ നിലയിൽ എത്തിയത്, താൻ ഒന്നുമില്ലാതിരുന്ന സമയത്ത് സ്നേഹിച്ച പെണ്കുട്ടിയെ വിവാഹം ചെയ്തപ്പോൾ തന്നെ പരിഹസിച്ചവർക്ക് കിടിലൻ മറുപടി കൊടുത്തിരിക്കുകയാണ് താരം.
നിര്‍മലിന്റെയും ഭാര്യ അഞ്ജുവിന്റെയും വിവാഹജീവിതം വിജയകരമായി പത്താം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്പോള്‍ അന്ന് തന്നെ പുച്ഛിച്ചു തള്ളിയവരെയും രക്ഷപ്പെടില്ലെന്നു വിധിയെഴുതിയവരെയും ഓര്‍ക്കുകയാണ് നടന്‍.
“ആ ചെക്കന്റെ കൂടെ ആ കുട്ടി എങ്ങനെ ജീവിക്കാന്‍? ഒരു പ്രോഗ്രാം ചെയ്താല്‍ 500 രൂപ വൈകുന്നേരം ആയാല്‍ ഓനും സില്‍ബന്ധികളും ഗായത്രി ബാറില്‍ (പൂട്ടി പോയി) ആണ്. അങ്ങനെ ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ട് ആണ് ഈ പെണ്ണ് സ്നേഹിച്ചത്. പ്രോഗ്രാം കഴിഞ്ഞു വരുമ്ബോള്‍ ഹരീഷിനോട് പറഞ്ഞു: ‘ടാ എനിക്ക് തരൂല ന്നാ പറയുന്നത്’. ടാ സമാധാനപ്പെടു വഴിയുണ്ടാക്കാം എന്ന് അവന്‍. ടീമില്‍ അവനോടായിരുന്നു കാര്യങ്ങള്‍ മൊത്തം പറയാറ്.” ഇന്‍സ്റ്റഗ്രാമില്‍ നിര്‍മല്‍ കുറിക്കുന്നു. വിവാഹാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും നിര്‍മല്‍ പങ്കുവച്ചിട്ടുണ്ട്.
അവന്റെ കൂടെ എങ്ങനെ ജീവിക്കും ? ജീവിതം കഴിഞ്ഞു, തകര്‍ന്നു, തീര്‍ന്നു എന്നൊക്കെ പറഞ്ഞവരോട് ഇന്നേക്ക് 10 വര്‍ഷമായിട്ടൊ. നിങ്ങള്‍ പറഞ്ഞ തകര്‍ച്ച 10 കഴിഞ്ഞിട്ടു ആണോ? അതോ അതിന് മുന്നേ ആയിരുന്നോ? ജീവിതത്തില്‍ 500 രൂപയില്‍ നിന്ന് എന്തെങ്കിലും ഒരു കയറ്റം കിട്ടി മുന്നോട്ടു പോയിട്ടുണ്ടെല്‍ ഇതാ ഇവള്‍ ഇങ്ങനെ കട്ടക്ക് കൂടെ ഉള്ളത് കൊണ്ടാണ്. നിങ്ങള്‍ പറഞ്ഞപോലെ അവളുടെ ജീവിതം പോയിട്ടുണ്ടാവും എന്നാലും ‘ഈ പാവത്തിന്ന് ഒരു ജീവിതം കിട്ടി,” നിര്‍മല്‍ കുറിക്കുന്നു