ആരും പ്രതികരണത്തിനും ഇന്റര്‍വ്യൂവിനുവേണ്ടി വിളിക്കേണ്ട, ശക്തമായ നിലപാടുമായി അശ്വതി ശ്രീകാന്ത്

മലയാളത്തിലെ പ്രമുഖ നടിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചിത്രത്തിന് താഴെ വന്ന വളരെ രൂക്ഷമായ കമെന്റിന് താരം തകർപ്പൻ മറുപടി നല്‍കിയത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തിരുന്നു. ആ മറുപടി തനിക്ക് പറയേണ്ടി വന്ന സാഹചര്യം വ്യക്തമാക്കിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. തന്റെ പ്രതികരണം ഒരാളോട് മാത്രം ആയിരുന്നുവെന്നും അത് ആ മൂന്ന് വരിയില്‍ തീര്‍ന്നതാണെന്നും അശ്വതി പറയുന്നു.

അശ്വതി ശ്രീകാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ……..
പ്രതികരണം അറിയാനും ഇന്റര്‍വ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേര്‍ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയില്‍ തീര്‍ന്നതുമാണ്… മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ ഉദ്ദേശിച്ചോ പൊളിറ്റിക്കല്‍ കറക്റ്റന്‍സ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മള്‍ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക.

ഇനി കൂടുതല്‍ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ലപിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാല്‍ മറുപടി ഇനി ലീഗല്‍ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ…മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ് ??അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോര്‍ട്ടിന് എല്ലാവര്‍ക്കും നന്ദി