‘എന്തിരൻ’ സ്റ്റോറി മോഷണ കേസ്: സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് !!!
സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറൻറ്

സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനയിച്ച സംവിധായകൻ ശങ്കറിന്റെ ബ്രമാണ്ട ചിത്രമായിരുന്നു ‘എന്തിരൻ’… ലോകമെമ്പാടും വൻ വിജയമായിരുന്നു ചിത്രം കൈവരിച്ചത്…രജനികാന്തിന്റെ നായികയായി ഐശ്വര്യ റായ് ബച്ചനായിരുന്നു ചിത്രത്തിൽ അഭിനയിച്ചിരുന്നത്..2010 ൽ ആയിരുന്നു യന്തിരൻ ചിത്രം ഇറങ്ങിയിരുന്നത്…
സംവിധായകൻ ശങ്കർ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയിരുന്നത്.. പ്രേക്ഷകർക്ക് അന്ന് യന്തിരൻ ഒരു ദൃശ്യ വിരുന്ന് തന്നെയായിരുന്നു.. കുട്ടികൾ മുതൽ മുതിർന്നവർ വരെ വളരെ ഇഷ്ട്ടത്തോടെ ഇപ്പോഴും കാണുന്ന ചിത്രങ്ങളിൽ ഒന്നാണ് യന്തിരൻ…
2018 ലും ചിത്രത്തിന്റെ സെക്കന്റ് പാർട്ട് ഇറകുകയുണ്ടായി.യന്തിരൻ 2.0..ചിത്രത്തിൽ രജനികാന്തിന്റെ നായികയായി എത്തിയത് എമി ജാക്സൺ ആയിരുന്നു.അതുമാത്രമല്ല Bollywood ഹീറോ അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്തിരുന്നത്…ആദ്യത്തേത് പോലെ സെക്കൻഡ് പാർട്ട് അത്ര വിജയകരമായിരുന്നില്ല എന്നത് എടുത്ത് പറയേണ്ട ഒന്നാണ്…ചിത്രത്തിലെ പോലെതെന്നേ വമ്പൻ ട്വിസ്റ്റാണ് അനിയറയിലും നടന്നിരിക്കുന്നത്..
എഴുത്തുകാരൻ തമിഴ്‌നാട് സ്വദേശി അരുൺ ‘എന്തിരന്റെ കഥ അയാൾ എഴുതിയതാണെന്ന് അവകാശപ്പെടുകയും സംവിധായകൻ ശങ്കറിനെതിരെ എഗ്മോർ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു..10 വർഷങ്ങൾക്ക് മുമ്പ് അതായത് ചിത്രം ഇറങ്ങിയ സമയത്ത് തന്നെ.. അന്ന് ആരാധകലോകം വളരെ ഞെട്ടലോടെയാണ് ഈ വാർത്ത അരിഞ്ഞത് . .
കഥ മോഷണക്കേസിൽ 10 വർഷത്തിലേറെയായി കോടതിയിൽ ഹാജരാകാത്ത ശങ്കറിനെതിരെ എഗ്മോർ ക്രിമിനൽ കോടതി ഇപ്പോൾ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിചിരിക്കുകയാണ്..2019 ൽ ശങ്കറിനോടും നിർമ്മാതാവ് കലാനിതി മാരനോടും കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ ഇരുവരും ഇതിനെതിരെ അപ്പീൽ നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എഴുത്തുകാരൻ എന്ന് സ്വയം അവകാശപ്പെടുന്ന അരുർ ഇതിനു പ്രതിഫലമായി യന്തിരൻ ചിത്രത്തിൽ സ്ക്ക്രിപ്ട് റൈറ്റർ എന്നത് തന്റെ പേര് ആക്കി മാറ്റണമെന്നും കൂടാതെ പേറ്റന്റ് ലംഘനത്തിന് ഒരു കോടി രൂപയുമാണ് അരുൺ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്…
ഉലക നായകൻ കമൽ ഹാസനുമൊത്ത് ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിലാണ് ശങ്കർ ഇപ്പോൾ പ്രവർത്തിക്കുന്നത്, നിരവധി തടസ്സങ്ങൾ കാരണം കഴിഞ്ഞ 5 വർഷമായി സിനിമയുടെ ചിത്രികരണം മുടങ്ങിയിരിക്കുകയായിരുന്നു, 200 കോടി ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻന്റെയും ആദ്യ പാർട്ട് മികച്ച വിജയമായിരുന്നു കൈവരിച്ചത്. എന്നാൽ ചിത്രത്തിന്റെ സെക്കന്റ് പാർട്ട് എങ്ങനെ ഉണ്ടാവുമെന്ന് നമുക്ക് കണ്ടുതന്നെ അറിയാം.