Film News

എന്തൊരു ക്യൂട്ട്നസ്സാണ് ഇത്, നൂറിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സൗത്ത് ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് നൂറിൻ ഷെരീഫ്, ഒമർ ലുലുവിന്റെ അടാർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് നൂറിനെ തേടി എത്തിയത്,കന്നടയിലും തെലുങ്കിലുമായി നിരവധി സിനിമകൾ താരം ചെയ്തു. നൂറിൻ അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ജന പ്രീതി നേടുന്നത്.മനോഹരമായ അഭിനയ മുഹൂർത്തം കൊണ്ട് പെട്ടെന്നു തന്നെ ജന ഹൃദയങ്ങളിൽ എത്താൻ നൂറിന് കഴിഞ്ഞു, ഇപ്പോൾ ഉള്ള താര നിരയിൽ ആരാധകർ ഏറെ ഉള്ള ഒരു നായികയാണ് നൂറിന്, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രത്യേകിച്ച് യുവാക്കളുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ നൂറിന് കഴിഞ്ഞു,

വശ്യമായ സൗന്ദര്യത്തിനു പുറമെ മനോഹരമായ ചിരിയാണ് എല്ലാവരും നൂറിനിൽ ഇഷ്ടപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, ഇപ്പോൾ നൂറിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, മാലാഖയെ പോലെ അതിസുന്ദരിയായി എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു,

നൂറിന്റെ ഫാൻസ്‌ പേജിലാണ് ചിത്രങ്ങൾ എത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്, എന്തൊരു ക്യൂട്ട്നസ്സാണ് ഇത് എന്നാണ് ആരാധകർ ചോദിക്കുന്നത്, മലയാളത്തിന് പുറമെ അന്യ ഭാഷകളിലും കഴിവ്  തെളിയിച്ച  നൂറിന്റെ ഇനി പുറത്ത് വരാൻ ഇരിക്കുന്ന ചിത്രം വെള്ളേപ്പമാണ്,  തൃശൂരിലെ വെള്ളേപ്പങ്ങാടിയിലെ ഏതാനും ജീവിതങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ അക്ഷയ്‍യും നൂറിനുമാണ് നായകനും നായികയുമായെത്തുന്നത്, പ്രവീൺ രാജ് പൂക്കാടൻ ഒരുക്കുന്ന ചിത്രത്തിൽ നൂറിന് പുറമെ ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ്, ശ്രീജിത്ത് രവി, കൈലാഷ് തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്

Back to top button