പ്രേക്ഷകർ എന്നെ നോക്കികണ്ടത് ദേ! ആ താടക വരുന്നു എന്നായിരുന്നു നടി ലാവണ്യ!!

മഴവിൽ മനോരമ സംപ്രേഷണം ചെയ്ത് സീരിയൽ ആയിരുന്നു’ ഭ്രമണം.’ ഈ പരമ്പരയുടെ കഥ വളരെ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയിരുന്നു. ഈ സീരിയലിലെ ഒരു പ്രധാന കഥാപാത്രം ആയിരുന്നു അനീറ്റ. ലാവണ്യ നായരായിരുന്നു അനീറ്റ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കൂടാതെ ‘മഞ്ഞുരുകും കാലം’ എന്ന പരമ്പരയിൽ രത്നമ്മ എന്ന കഥാപാത്രത്തയും അവതരിപ്പിച്ചത് ലാവണ്യ ആയിരുന്നു. മഞ്ഞുരുകും കാലത്തിൽ അഭിനയ്ക്കുമ്പൾ താരം എട്ട്മാസം ഗർഭിണി ആയിരുന്നു. ഈ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ചിരുന്നു.ഈ കഥാപാത്രത്തെ പ്രേക്ഷകർ നോക്കി കണ്ടത് ദേ താടക പോകുന്നു എന്നായിരുന്നു. തന്നെ ദേഷ്യത്തോടും , പേടിയോടും ആയിരുന്നു പ്രേക്ഷകർ നോക്കി കണ്ടത് ലാവണ്യ പറയുന്നു.
ഗർഭിണി ആയതുകൊണ്ട് പിന്നീട് ആ സീരിയലിൽ നിന്നും പിന്മാറിയിരുന്നു. ദുബായിൽ ഉദ്യഗസ്തനായ രാജീവ് ആണ് ലാവണ്യയുടെ ഭർത്താവ്.ഇവർക്കൊരു മകൾ ആണ് ജനിച്ചത് മകളുടെ പേരെ മാളവിക. ശാസ്ത്രീയ നൃത്തം അഭ്യസിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് താരത്തിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അവിടെ വെച്ച് സംവിധായകൻ ശിവൻമോഹൻ തമ്പിയെ കാണുന്നത് ,അങ്ങനെ അദ്ദേഹത്തിന്റെ അസൂയപൂക്കൾ എന്ന സീരിയലിലേക്കു ഷെണിച്ചത്.
പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചു. അഭിനയത്തോടൊപ്പം നൃത്തപ്രോഗ്രമുകൾക്കും പങ്കെടുക്കറുണ്ട് താരം. ഭരതനാട്യം, മോഹിനിയാട്ടംഎന്നിവയിൽ ആണ് താരം തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ ഒരുപാടു ആഗ്രഹം ഉണ്ട്. ഒരുപിടി നല്ല സീരിയിലുകളിൽ അഭിനയിച്ചു ഉള്ളങ്കിലും പ്രേഷകരുടെ പ്രിയങ്കരിയായി മാറാൻ ലാവണ്യക്ക് കഴിഞ്ഞു.