Celebraties

എന്ത് കൊണ്ടാണ് മാതാപിതാക്കള്‍ അങ്ങനെയാകുന്നതെന്ന് ഇപ്പോൾ മനസ്സിലായി, അനുഭവം പറഞ്ഞ് ആര്യ

വളരെ  മികച്ച അഭിനേത്രിയായും അതെ പോലെ പ്രാവീണ്യമുള്ള അവതാരകയായും ആസ്വാദക  മനസ്സില്‍ സ്ഥാനം നേടിയ താരമാണ് ആര്യ. അത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ആര്യ ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. പ്രേഷകരുടെ മിക്ക സംശയങ്ങൾക്കും  ചോദ്യങ്ങള്‍ക്കും ആര്യ മറുപടി നല്‍കുന്നുണ്ട്. ബഡായ് ബംഗ്ലാവ് തിരിച്ച്‌ വരുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ആര്യയുടെ മറുപടി.

arya 2
arya 2

മാതാപിതാക്കള്‍ സ്ട്രീക്‌ട് ആണെന്നും ടീനേജ് കൂളാക്കാന്‍ എന്തേലും ഉപായം പറഞ്ഞ് തരണമെന്നുമാണ് ഒരു ആരാധിക ആര്യയോട് ചോദിച്ചത്. ‘നിങ്ങളുടെ മാതാപിതാക്കള്‍ എന്ത് കൊണ്ടാണ് സ്ട്രീക്‌ട് ആയതെന്ന് ഒരു പെണ്‍കുട്ടിയുടെ അമ്മ ആയതിന് ശേഷം എനിക്ക് മനസിലാവും. ഇപ്പോള്‍ നമ്മുടെ ചുറ്റും നടക്കുന്ന ചില കാര്യങ്ങള്‍ കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുത്തുന്നതാണ്. മാതാപിതാക്കള്‍ കൂടുതല്‍ സ്ട്രീക്‌ട് ആവുന്നത് നിങ്ങളെ സംരക്ഷിക്കുന്നതാണെന്ന് നിങ്ങളാദ്യം മനസിലാക്കണമെന്നും ആര്യ പറയുന്നു.

arya
arya

ഞാനിപ്പോള്‍ സമ്മര്‍ദ്ദം ഇല്ലാത്ത ജീവിതമാണ് മിസ് ചെയ്യുന്നത്. നാളെയെ കുറിച്ച്‌ ചിന്തിക്കുന്നില്ല. എന്നെ നന്നായി നോക്കിയ മാതാപിതാക്കളോട് നന്ദി പറയുകയാണ്. ഇപ്പോള്‍ ഞാനും ഒരു പാരേന്റ് ആണ്. എന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നിരവധി ഉത്തരവാദിത്വങ്ങള്‍ നോക്കേണ്ടതുണ്ട്. അവരെ എല്ലാവരെയും സന്തോഷത്തിലാക്കണം. ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു കാലഘട്ടം കൂടിയാണിത്. അത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. കൂട്ടത്തില്‍ അച്ഛനെ ഒത്തിരി മിസ് ചെയ്യുന്നു. മകളെ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആക്കണമെന്നാണ് എന്റെ ആഗ്രഹം എന്നും’ ആര്യ പറഞ്ഞു.

Back to top button