ഇനി ഓരോ വ്യക്തിക്കും ഓരോ റേഷൻകാർഡ്!സർക്കാരിൻറെ പുതിയ പ്രഖ്യാപനം
ഇനി മുതൽ 5 വിഭാഗം റേഷൻ കാർഡുകൾ

ഇനി ഓരോ വ്യക്തിക്കും ഓരോ റേഷൻകാർഡ് വീതം ലഭിക്കുന്നതാണ്, ഇനി മുതൽ 5 വിഭാഗം റേഷൻ കാർഡുകൾ ഉണ്ടായിരിക്കും, സർക്കാരിൻറെ പുതിയ പ്രഖ്യാപനം വന്നിരിക്കുകയാണ്. കൂടുതൽ വിവരങ്ങളിലേക്ക് പോകാം….
നമുക്ക് ഓരോ കുടുംബത്തിനും ആണ് ഇപ്പോൾ നിലവിൽ റേഷൻകാർഡ് നിലവിലുള്ളത്, അത് തന്നെ നാലു വിഭാഗമായി തിരിച്ചിട്ടുമുണ്ട് , അതായത് മുൻഗണനാ വിഭാഗത്തിൽ എ.എ.വൈ കാർഡ്, ബിപിഎൽ കാർഡ് എന്നിങ്ങനെയും , ഒപ്പം മുൻഗണനേതര വിഭാഗത്തിൽ എപിഎൽ സബ്സിഡി കാർഡുകളും നോൺ സബ്സിഡി കാർഡുകളുമാണ് നിലവിലുള്ളത്. ഇങ്ങനെ നാല് വിഭാഗങ്ങൾക്കും സർക്കാർ വ്യത്യസ്തമായ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. എന്നാലിനി അഞ്ചാമത് ഒരു വിഭാഗം വരികയാണ് അത് യെങ്ങനെയെന്ന് നോക്കാം…..
അതായത് ആശ്രമം, കന്യാസ്ത്രീ മഠം ഇങ്ങനെയുള്ള സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും, ആശൃതരായ കുടുംബം ഇല്ലാത്ത ആളുകൾക്കും, മറ്റാരുടെയും സഹായം ഇല്ലാതെ കഴിയുന്നവർക്കും ഈ ഒരു വിഭാഗത്തിലേക്ക് ചേരാം. അങ്ങനെ വരുമ്പോൾ ഒരു കുടുംബത്തിന് അല്ല ഓരോ വ്യക്തിക്കും ആയിരിക്കും റേഷൻകാർഡ് ഉണ്ടായിരിക്കുക, എന്നാൽ മറ്റൊരു പ്രധാന കാര്യം നിലവിൽ റേഷൻകാർഡിൽ അംഗമായവർക്ക് ഇതിലേക്ക് ചേരാൻ സാധിക്കുകയില്ല എന്നാണ് പറയുന്നത് ..
ഇനി പുതിയ ഇത്തരം റേഷൻകാർഡിലേക്ക് അപേക്ഷ കൊടുക്കാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം …. ആധാർ കാർഡാണ് ഇതിനായുള്ള അടിസ്ഥാന രേഖയായി കണക്കാക്കുന്നത്…ഇത്തരം അന്തേവാസികൾക്കും റേഷൻ വിതരണത്തിന് അർഹതയുണ്ട് എന്ന് മനസ്സിലാക്കിക്കൊണ്ടാണ് സംസഥാന സര്ക്കാറിന്റെ ഈ പുതിയ തീരുമാനം ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത് …
നിരാലംബരായ നിരവധി പേർക്ക് ഇതൊരു വലിയ ആശ്വാസം ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല… അപ്പോൾ നിങ്ങൾക്ക് പരിചയമുള്ള ഇത്തരത്തിലുള്ള ആൽക്കരിലേക്ക് ഈ വീഡിയോ എത്തിക്കാൻ ശ്രമിക്കുക… കൂടുതൽ ഇൻഫൊർമേറ്റീവ് ആയ വിഡിയോസുമായി ഞങ്ങൾ വീണ്ടുമെത്തും നന്ദി നസ്കാരം……