Local News

ഓണകിറ്റിലെ ശര്‍ക്കരയ്ക്ക് ശേഷം പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാ ഫലം

പപ്പടത്തിൽ അമിതഅളവിൽ അലക്കുകാരം

സപ്ലൈകോ വഴി  റേഷന്‍കാര്‍ഡുടമകള്‍ക്ക് നൽകിയ ഓണകിറ്റിലെ ശര്‍ക്കരയ്ക്ക് പുറമെ പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി.റാന്നിയിലെ ഡിഎഫ്‌ആര്‍ഡിയില്‍ നടത്തിയ പരിശോധനയില്‍ ആണ് ഫലം കണ്ടത് .സോഡിയം കാര്‍ബണേറ്റിന്റെയും (അലക്കുകാരം) അളവും പിഎച്ച്‌ മൂല്യവും അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തി.

onakit papadam
onakit papadam

ഇതോടെ പപ്പടം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കിറ്റിലെ ശര്‍ക്കരയ്ക്ക് നിലവാരമില്ല എന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. പപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ്. എന്നാല്‍ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണ്. സോഡിയം കാര്‍ബണേറ്റിന്റെ അനുവദനീയമായ പരിധി 2.3 ശതമാനമാണ് .

onakit
onakit

എന്നാല്‍ ഓണകിറ്റിലെ  പപ്പടത്തില്‍ ഇത് 2.44 ശതമാനമാണ്. പി എച്ച്‌ മൂല്യവും വളരെ  കൂടുതലാണ്.പി എച്ച്‌ മൂല്യം 8.5 ല്‍ കൂടരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ സാമ്ബിളുകളില്‍ ഇത് 9.20 ആണ്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാമ്ബിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടര്‍ന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാമ്ബിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.

Back to top button
Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen