Current AffairsLocal News

ഓണം ആഘോഷിക്കാം; പക്ഷെ സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട് മാത്രം

കോവിഡ് കാലത്തെ ഓണം പരമാവധി ജാഗ്രതയോടെ ആഘോഷിക്കണം എന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ. നമ്മുടെ നാട് കൊറോണയിൽ നിന്നും മുകതമായിട്ടിട്ടില്ല. ഓരോ ദിവസവും കൊറോണ കൂടി കൂടി വരികയാണ് ഈ സാഹചര്യത്തിൽ ആണ് ഓണം പരമാവധി ജാഗ്രതയോടെ ആഘോഷിക്കണം എന്ന് അറിയിച്ചത്. ആരിൽ നിന്ന് വേണമെങ്കിലും കൊറോണ പകരുന്ന സാഹചര്യം ആണിപ്പോൾ.

സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്ബോഴും ബന്ധുക്കളെ കാണുമ്ബോഴും ജാഗ്രത പാലിക്കണം. ‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം.

എല്ലാവരും മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച്‌ കൈ കഴുകുകയും ഗ്യാപ്പിട്ട് സാമൂഹിക അകലം പാലിക്കുകയും വേണം. കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. കടകളില്‍ സാനിറ്റൈസറോ കൈ കഴുകാനുള്ള സൗകര്യമോ ഒരുക്കണം. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനം വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

Back to top button