അങ്ങനെയൊരു അനുഭവം വിജയ്‌ക്കൊപ്പം ഡാൻസ് ചെയ്യുമ്പോൾ ഉണ്ടായി, വെളിപ്പെടുത്തലുമായി മാളവിക

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് മാളവിക. വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ താരം തമിഴ് നടൻ അജിത്തിന്റെ നായികയായി ഉന്നൈ തേടി എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് ആരംഭം കുറിക്കുന്നത്. ആദ്യ സിനിമയിൽ വമ്പിച്ച വിജയം നേടിയതിന് ശേഷം കുറെ ഏറെ സിനിമകൾ താരത്തിന് ലഭിച്ചു. അതെ പോലെ ഇടയ്ക്ക് വെച്ച് സിനിമാ ജീവിതം അവസാനിപ്പിച്ച നടി പിന്നീട് തിരിച്ചു വന്നില്ല. വിജയ് നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ കുരുവിയിലാണ് മാളവിക ഏറ്റവും അവസാനം അഭിനയിച്ചത്. പക്ഷെ ആ സിനിമയില്‍ ഒരു പാട്ട് രംഗത്തില്‍ മാത്രമേ നടി ഉണ്ടായിരുന്നുള്ളു.

പ്രധാന കാര്യമെന്തെന്നാൽ ആ പാട്ട് സീനില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നു എന്ന് പറയുകയാണ് നടി ഇപ്പോൾ. താരത്തിന്റെ സിനിമയിലെ നായകന്മാരെ കുറിച്ച് പറഞ്ഞ വീഡിയോയില്‍ മാളവിക തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവെച്ചത്.ചെന്നൈയിലെ ഹൃത്വിക് റോഷനെ പോലെയാണ് വിജയ്. അദ്ദേഹത്തിന്റെ ഡാന്‍സ് എല്ലാം അതുപോലെ മനോഹരമായിരിക്കും. കുരുവി എന്ന സിനിമയിലെ പാട്ട് സീന്‍ എനിക്ക് വലിയൊരു അവസരമായിരുന്നു. പക്ഷേ ആ സമയം ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് കുരുവിയിലെ പാട്ട് സീനില്‍ ഡാന്‍സിനെ ഓര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടു.

അതെ പോലെ അങ്ങോട്ടും ഇങ്ങോട്ടം ഒരു കുപ്പി പോലെ നടക്കുന്നത് ആ പാട്ട് കണ്ടാല്‍ ഇപ്പോളും മനസിലാവും. പക്ഷെ എന്ത് ചെയ്യാനാണ്. അതെന്റെ അവസാന ചിത്രമായിരുന്നു എന്നും നടി പറയുന്നു.തല അജിത്തും രജനികാന്തും അടക്കം നിരവധി സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും നടി പറഞ്ഞിരുന്നു.അതേസമയം, മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന് ദളപതി 65 എന്നാണ് താത്കാലികമായി പേര് നല്‍കിയിരിയ്ക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് ജോര്‍ജ്ജിയയില്‍ വച്ച് വിജയകരമായി പൂര്‍ത്തിയായിരുന്നു. അടുത്ത ഘട്ട ഷൂട്ടിങ് ജൂണില്‍ ചെന്നൈയില്‍ ആരംഭിയ്ക്കും എന്നായിരുന്നു ഔദ്യോഗിക വിവരം.