Film News

സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു താത്വിക അവലോകനത്തിലെ ആന പോലൊരു വണ്ടി ഗാനം

ജോജു ജോർജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ,യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍  നിർമ്മിക്കുന്ന ചിത്രമാണ് ഒരു താത്വിക അവലോകനം, അഖിൽ മാരാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്, വളരെ ഹാസ്യ രൂപത്തിൽ ഉള്ള ആന പോലൊരു വണ്ടി എന്ന ഗാനം റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് ഏറെ ശ്രദ്ധ നേടിയത്, ഒരു രാഷ്ട്രീയ പാർട്ടിയെയും അനുകൂലിക്കാതെ സത്യത്തിന്റെ പക്ഷം ചേർന്ന് അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്, ചിത്രത്തിന്റെ റിലീസ് ചെയ്ത പുതിയ ഗാനത്തിലും ഇത് വ്യക്തമാണ്. നിമിഷ നേരം കൊണ്ട് തന്നെ ഈ ഗാനം മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.

മുരുകന്‍ കാട്ടാകട യുടെ  വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകർന്നിരിക്കുന്നത്, ശങ്കർ മഹാദേവൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്, പശ്ചാത്തല സംഗീതം-ഷാൻ റഹ്മാൻ, എഡിറ്റിംങ്-ലിജോ പോള്‍. പ്രൊജ്റ്റ് ഡിസെെന്‍-ബാദുഷ, പ്രൊഡക്ഷൻ കണ്‍ട്രോളർ-എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു,പരസ്യകല-അധിന്‍ ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്,ഫിനാൻസ് കൺട്രോളർ-സുനിൽ വേറ്റിനാട്,ലൈൻ പ്രൊഡ്യുസർ-മേലില രാജശേഖരൻ എന്നിവരണ.

ചിത്രത്തിൽ ജോജു ജോർജിന് പുറമെ ഷമ്മി തിലകന്‍,മേജര്‍ രവി,,പ്രേംകുമാർ,ബാലാജി ശര്‍മ്മ,വിയാൻ, ജയകൃഷ്ണൻ,നന്ദൻ ഉണ്ണി, മാമുക്കോയ,പ്രശാന്ത് അലക്സ്, മന്‍ രാജ്,ഉണ്ണി രാജ്,സജി വെഞ്ഞാറമൂട്,പുതുമുഖം അഭിരാമി,ശെെലജ എന്നിവരും അഭിനയിക്കുന്നുണ്ട്

 

Back to top button