Malayalam Article

ഔജ ബോർഡിന്റെ നിഘൂടതയിലേക്ക് !!!!!!

നമ്മൾ എല്ലാവരും  വളരെ ആകാംഷയോടും ഭയത്തോടും നോക്കികാണുന്നതാണ് പ്രേതകഥകളും അത്പോലെ മറ്റു പേടിപെടുത്തുന്ന മറ്റു കഥകളും . അത്തരത്തിൽ ഉള്ള കാര്യം ആലോചിക്കുമ്പോ തന്നെ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ഔജ ബോർഡ് ആണു

എന്നാല്‍ ഓജോബോര്‍ഡ് എന്നു പറയുന്നത് സത്യമാണോ? ശരിക്കും മരിച്ചു പോയവരുമായി നമുക്ക് സംസാരിക്കാന്‍ കഴിയുമോ? ഇതിനൊന്നും ഇതുവരേയും ഉത്തരം കണ്ടെത്തിയിട്ടില്ലെന്നത് വാസ്തവം. ഓജോബോര്‍ഡിലെ ചില ഉത്തരം കിട്ടാത്ത വസ്തുതാപരമായ ‘നുണകള്‍’….

 

മരിച്ചു പോയവരുടെ ആത്മാക്കളെ ഓജോബോര്‍ഡ് ഉപയോഗിച്ച് വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ഇവരെ കണ്ടെന്നും കണ്ടില്ലെന്നും പറയുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ എന്താണിതിന്റെ രഹസ്യമെന്ന് ഇതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല.

 

വിശ്വസിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓജോ ബോര്‍ഡിലൂടെ സംഭവിച്ചു കൊണ്ടിരിക്കുന്നതും. പുരാതന കാലത്ത് മരിച്ചു പോയവരുടെ ബാധ കേറുന്നു എന്നൊക്കെയെങ്കില്‍ നമ്മള്‍ ഒന്നു കൂടി ആലോചിക്കും. എന്നാല്‍ ഈ നൂറ്റാണ്ടിലും മരിച്ചു പോയവരുമായി പലരും ആശയവിനിമയം നടത്തുന്നു എന്നാണ് അവകാശവാദം.

 

പ്രേതങ്ങള്‍ക്ക് രൂപമില്ല എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ഓജോ ബോര്‍ഡ് വഴി വിളിച്ചു വരുത്തുന്ന പ്രേതങ്ങള്‍ക്കെല്ലാം തന്നെ ഒരേ രൂപമാണെന്നാണ് ചില ഓജോ ബോര്‍ഡ് വിദഗ്ധരുടെ അഭിപ്രായം.

 

ഇത്തരത്തില്‍ നിങ്ങളാരെങ്കിലും ഓജോ ബോര്‍ഡ് പരീക്ഷിക്കുന്നുണ്ടെങ്കില്‍ തന്നെ മുറിയില്‍ നിന്നും പോസിറ്റീവ് ശക്തികളെ ആദ്യം ഒഴിവാക്കണം. ദൈവത്തിന്റെ ചിത്രമോ, കൊന്തയോ കുരിശോ ഒന്നും തന്നെ അവിടെ ഉണ്ടാവാന്‍ പാടില്ല എന്നാണ് തത്വം.

 

മരിച്ചവരുടെ സാന്നിധ്യം അറിയാന്‍ പല മാര്‍ഗ്ഗങ്ങളാണ് ഉള്ളത്. ഇത്തരത്തില്‍ ഓജോ ബോര്‍ഡ് വഴി പ്രേത സാന്നിധ്യം ഉണ്ടെങ്കില്‍ അസാധാരണമായ പല കാര്യങ്ങളും സംഭവിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

 

ഓജോ ബാര്‍ഡു വഴി ആത്മാവുമായി സംസാരിക്കാന്‍ ആദ്യം വേണ്ടത് ഓജോ ബോര്‍ഡ് തന്നെയാണ്. ഒരു കഷ്ണം മെഴുകുതിരി, സ്റ്റീല്‍ ഗ്ലാസ്, നാണയം ഇത്രയും അത്യാവശ്യം. ബോര്‍ഡിനു നടുവില്‍ നാണയം വെച്ച് മെഴുകു തിരി കത്തിച്ചു വെയ്ക്കുകയും ചെയ്യുക. ഗ്ലാസ് കൊണ്ടതിനെ മൂടിയ ശേഷം ആത്മാവിനെ വിളിച്ചു തുടങ്ങാം.

 

ഓജോ ബോര്‍ഡ് വഴി നമ്മള്‍ വിളിച്ചു വരുത്തുന്ന പല ആത്മാക്കളും സംവദിക്കുന്നത് നമ്മള്‍ വെച്ചിരിക്കുന്ന നാണയത്തിന്റെ സഹായത്തോടെയാണ്. നമ്മള്‍ ചോദിയ്ക്കുന്ന പല ചോദ്യത്തിനും ഉത്തരം തരുന്നതും ഇത്തരത്തില്‍ തന്നെയാണ്.

 

അനന്തര ഫലം എന്താണെന്നുള്ളതാണ് പിന്നീടുള്ള ചര്‍ച്ച. ഇത്തരത്തില്‍ വിളിച്ചു വരുത്തിയ ആത്മാവിനെ പിന്നീട് പറഞ്ഞയയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പലരുടേയും അനുഭവ സാക്ഷ്യം. പലപ്പോഴും ഇത്തരത്തിലുള്ള ആത്മാവ് വിളിച്ചു വരുത്തിയവര്‍ക്കു തന്നെ വിനയായി മാറുമെന്ന് ചുരുക്കം.

പ്രേതങ്ങളില്‍ തന്നെ നല്ല പ്രേതവും ചീത്ത പ്രേതവും ഉണ്ടെന്നാണ് വിശ്വാസം. നമ്മള്‍ വിളിച്ചു വരുത്തുന്നത് ചീത്ത പ്രേതം ആണെങ്കില്‍ പിന്നത്തെ കഥ പറയേണ്ടി വരില്ല.

ഓജോ ബോര്‍ഡിലെ ആത്മാക്കള്‍ എന്നാല്‍ അനാവശ്യമായ ചില ധാരണകളുടെ പുറത്തുണ്ടാവുന്ന ആകാംഷയാണ് ഇത്തരത്തിലുള്ള പ്രേത ചിന്തകള്‍ക്കു പിന്നിലെന്നതാണ് സത്യം. എന്നാല്‍ അധികമാര്‍ക്കും പിടികിട്ടാത്ത ആത്മാവിന്റെ ലോകത്തെക്കുറിച്ച് അറിയാനുള്ള ആഗ്രഹമാണ് ഈ അപകടത്തിനു പിന്നിലും.

അപകടത്തിന്റെ കളി രസകരമെന്നു തോന്നുമെങ്കിലും അപകടം ഒളിഞ്ഞിരിക്കുന്ന കളിയാണ് ഓജോബോര്‍ഡ്. പ്രേതാത്മാക്കള്‍ നടത്തുന്ന ചതുരംഗ കളിയായി തങ്ങളുടെ ഭാവി നിര്‍ണയിക്കപ്പെടുന്ന അവസ്ഥ.

Back to top button