ചെയ്യുന്നത് ധൈര്യം ഉള്ളതുകൊണ്ട്, എന്നില്‍ നിന്ന് രാഷ്ട്രീയത്തേയോ രാഷ്ട്രീയത്തില്‍ നിന്ന് എന്നേയോ മാറ്റാനാകില്ല : പാർവ്വതി

മലയാള സിനിമയുടെ രാഷ്ട്രീയ മുഖമാണ് പാര്‍വതി തിരുവോത്ത്.തന്റെ സിനിമകളിലൂടേയും ജീവിതത്തിലൂടേയും ശക്തമായ നിലപാടുകള്‍ ആരെയും പേടിക്കാതെ തുറന്നു പറയുന്ന നടിയാണ് പാര്‍വതി. പാര്‍വതിയുടെ അഭിനയ മികവിനെന്നത് പോലെ തന്നെ പാര്‍വതി സ്വീകരിക്കുന്ന നിലപാടുകള്‍ക്കും രാഷ്ട്രീയകേരളം കൈയ്യടിക്കുന്നുണ്ട്. പാര്‍വതി പ്രധാന വേഷത്തിലെത്തുന്ന വര്‍ത്തമാനം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയാണ് വര്‍ത്തമാനം.
സിനിമയില്‍ രാഷ്ട്രീയം ഉണ്ടാകേണ്ടതിനെ കുറിച്ച് പാര്‍വതി ഇപ്പോൾ മനസ് തുറന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം വര്‍ത്തമാനത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിലാണ് പാര്‍വതി തന്റെ നിലപാടുകൾ വ്യക്തമാക്കിയത് .. ഭരണകൂടത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സിനിമകളില്‍ വീണ്ടും താങ്കള്‍ എന്തുകൊണ്ട് ഭാഗമാകുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പാര്‍വതി.
പാര്‍വതി എന്ന നടി ചെയ്യുന്ന സിനിമകളില്‍ പ്രതിഫലിക്കുന്നത് പാര്‍വതി എന്ന വ്യക്തിയുടെ രാഷ്ട്രീയമാണെന്നും . അതിനാല്‍ രാഷ്ട്രീയത്തില്‍ നിന്നും പാര്‍വതിയെയോ പാര്‍വതിയില്‍ നിന്നും രാഷ്ട്രീയത്തെയോ മാറ്റി നിര്‍ത്താനാകില്ല. 15 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ നിന്നും ബോധ്യപ്പെട്ട സത്യമാണതെന്നും പാര്‍വതി വ്യക്തമാക്കി. ഭരണകൂടത്തിനെതിരെ സംസാരിക്കുന്ന സിനിമ ചെയ്യാനുള്ള ധൈര്യം ഉള്ളത് കൊണ്ടാണല്ലോ തനിക്കു അത്തരം സിനിമകൾ വീണ്ടും വീണ്ടും ചെയ്യാന്‍ കഴിയുന്നത് എന്ന് പാര്‍വതി പറയുന്നു. യഥാര്‍ത്ഥത്തില്‍ അതിനെ ധൈര്യം എന്നല്ല പറയേണ്ടത്. സത്യം എവിടെയും തുറന്നു പറയാൻ ഉള്ള മനക്കരുത്തു എന്നാണു. ഈ 15 വര്‍ഷത്തിനിടയില്‍ തൻ ചെയ്തിട്ടുള്ള എല്ലാ സിനിമകളും ഒരു രാഷ്ട്രീയ ചായ്‌വുള്ളവയാണ്. അതുകൊണ്ടുതന്നെ എന്റെ lifil നിന്നും രാഷ്രീയത്തെ അടർത്തിമാറ്റാൻ സാധിക്കില്ല.
വര്‍ത്തമാനത്തിന്റെ കഥ വളരെയധികം സാമൂഹിക പ്രസക്തിയുള്ളതാണ്. 2017 ല്‍ കേട്ട കഥ 2021ല്‍ കൂടുതല്‍ പ്രസക്തമായി . എല്ലാവരും ഉയര്‍ത്തിപ്പിടിക്കേണ്ട മതനിരപേക്ഷത എന്ന ആശയത്തെ കുറിച്ചാണ് സിനിമ പറയുന്നതെന്നും പാര്‍വതി വ്യക്തമാക്കി.
”നമുക്ക് ഉള്ള അവകാശം നമുക്ക് തരണം. ഒരു ഗ്രൂപ്പ് ആളുകളുടെയോ അല്ലെങ്കില്‍ ഒരു genderinteyo അവകാശത്തിന് വേണ്ടി നമ്മള്‍ ശബ്ദംഉയർത്തുമ്പോൾ അവിടെ അപ്പുറത്തുള്ളവരുടെ അവകാശം റദ്ദാകുന്നില്ല. എന്നിരുന്നാലും നമുക്ക് നിലനിന്നുപോകാന്‍ കഴിയണം” പാര്‍വതി വ്യക്തമാക്കി. അതേസമയം വര്‍ത്തമാനം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ റോഷന്‍ മാത്യുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.