PoliticsUncategorized

മുഖ്യമന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നു പിസി ജോർജ്

ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

കോവിഡ് വ്യാപനത്തിന് കാരണം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തെര. കമ്മീഷനും’; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി സി ജോര്‍ജ്..

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് കാരണക്കാരായ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും തുല്യപങ്കാണുള്ളതെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി. കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് കോടതി വിധിയെ ഉദ്ധരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ പി സി ജോര്‍ജ് ആരോപണം ഉയര്‍ത്തിയത്.

ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിസി ജോർജിന്റെ ഫേസ്ബുക് പോസ്റ്റ് നമ്മുക്ക് ഒന്ന് നോക്കാം .

ഓരോ ഫോൺ കോളുകളും നെഞ്ചിടിപ്പോടെയാണ് എടുക്കുന്നത്. ഒരു വശത്ത് ജീവനായി കേണുകൊണ്ടുള്ള വിളികളും, മറുവശത്ത് തങ്ങൾക്ക് ലഭിക്കുന്ന പരിമിത സാഹചര്യത്തിൽ നിന്ന് കൊണ്ട് മഹാമാരിയെ നേരിടുന്ന ആതുര സേവന രംഗത്തെ പോരാളികളും.

നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതിൽ സർക്കാരിനും ആരോഗ്യ വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും തുല്യപങ്കാണുള്ളത്. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ഞാൻ ആവശ്യപ്പെട്ടതാണ്. പിന്നീട് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. ഇന്ന് നമ്മുടെ നാട് നേരിടുന്ന വെല്ലുവിളിക്ക് തെരഞ്ഞെടുപ്പ് കാരണമാകുമെന്ന് തിരിച്ചറിയാൻ വലിയ ശാസ്ത്രജ്ഞനൊന്നുമാകേണ്ട കാര്യമില്ല സമ്മാന്യബുദ്ധി എന്നൊരു സാധനമുണ്ടായാൽമതി.

എല്ലാം സജ്ജമാണെന്ന് സർക്കാരും ആരോഗ്യവകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ തറ്റിദ്ധരിപ്പിച്ച് എനിക്കെതിരെ അനുകൂല വിധി നേടി. ജനന്മയെ കരുതി ഞാൻ ഹൈക്കോടതിയിൽ നൽകിയ ഹർജി ചർച്ച ചെയ്യപ്പെട്ടത് വേറൊരു തലത്തിലാണ്.
മനഃപൂർവ്വം സൃഷ്ടിക്കപെട്ട ഇപ്പോഴുള്ള ഈ കൊറോണ വ്യാപനം ആർക്കൊക്കെ നേട്ടമുണ്ടാക്കുമെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിലേക്ക് പൊതുജനത്തെ തള്ളിവിട്ടതാണെന്ന് എനിക്കുറപ്പുണ്ട്.
ഇന്നിപ്പോൾ മദ്രാസ് ഹൈക്കോടതി പറഞ്ഞത്പോലെ “മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 
twitter likes kaufen

Back to top button