Film News

ഈ സ്നേഹത്തിനും കരുതലിനും ഏങ്ങനെയാണ് ഞാൻ നന്ദി പറയുക, പേളി മാണി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു. തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു.

വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും, കഴിഞ്ഞ ദിവസം പേളി താൻ ഗർഭിണി ആണ് എന്ന് പറഞ്ഞിരുന്നു, പിന്നാലെ ശ്രീനിഷും എത്തിയിരുന്നു. താൻ അച്ഛൻ ആകാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആണെന്നും പേളിക്ക് വേണ്ട ആഹാര സാധനങ്ങൾ നൽകുന്നതിന്റെ വീഡിയോയും ഒക്കെ ശ്രീനിഷ് പങ്കുവെച്ചിരുന്നു. നിരവധി പേരാണ് പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയത്. ഇപ്പോള്‍ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറഞ്ഞ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് പേളി.ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്ഷം കഴിഞ്ഞതേ ഉള്ളു, മെയ് 5 , 8 തിയ്യതികളിലായിട്ടാണ് ഇവരുടെ വിവാഹം നടന്നത് .

ഹിന്ദു, ക്രിസ്തീയ ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത് . വിവാഹ വാര്‍ഷികത്തില്‍ പേളിയുടെയും ശ്രീനിഷിന്റെതുമായി വന്ന പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു, ലോക്ക്‌ഡൗണ്‍ കാലമായതിനാല്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ആര്‍ഭാടങ്ങളൊന്നുമില്ലാതെയായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. “ഞങ്ങള്‍ പ്രൊപോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്,” എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനകളും വേണം,” പേളി മാണി കുറിച്ചതിങ്ങനെ. അച്ഛനാവുന്ന സന്തോഷം ശ്രീനിഷും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടില്‍ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാര്‍ത്തകളിലെ താരമാക്കി മാറ്റി.

Back to top button