CelebratiesUncategorized

കുഞ്ഞിന്റെ പേരിടീൽ ആഘോഷമാക്കി പേർളിഷ്

പേളിയുടെയും ശ്രീനിഷിന്റെയും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങ്

ജനിക്കുംമുൻപ് തന്നെ ഇത്രയധികം ആരാധകരെ നേടിയ വേറെ ഒരു കുഞ്ഞു സെലിബ്രിറ്റിയും ഉണ്ടാകില്ല മലയാളം ടെലിവിഷനിൽ. ബിഗ് ബോസ് പ്രണയ ജോഡി പേളി – ശ്രീനിഷ് ദമ്പതികളുടെ മകൾ നിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. അച്ഛനൊപ്പം ഉറങ്ങുന്ന ഫോട്ടോ, അമ്മയുടെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ഫോട്ടോ അങ്ങനെ എവിടെ നോക്കിയാലും  നില തന്നെയാണ് ഹൈലൈറ് . ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പേർളിയും ശ്രീനിഷും എത്തിയത്.

കുഞ്ഞു നിലയുടെ ക്യൂട്ട് പോസുകൾ കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പാവം എന്റെ കുഞ്ഞിന് പോസ് ചെയ്യാനൊന്നും അറിയില്ല എന്ന പേളിയുടെ കമന്റ് പുറകിൽ കേൾക്കാം. ആദ്യമായി കുഞ്ഞുമുണ്ടുടുത്ത തന്റെ മോളെ തമ്പുരാട്ടിക്കുട്ടി എന്നാണ് പേളി വിളിക്കുന്നത്. പേളിയുടെയും ശ്രീനിഷിന്റെയും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ അച്ഛൻ ശ്രീനിഷ് തന്നെയാണ് കുഞ്ഞിന്റെ ചെവിയിൽ പേര് വിളിക്കുന്നത്.

കണ്മഷിയും ചന്ദനക്കുറിയും ഒക്കെ ഇട്ടു അച്ഛമ്മയുടെ മടിയിൽ കിടക്കുന്ന  നിലയെ കണ്ടിട്ട് തനിക്ക് മനസിലാകുന്നില്ല എന്നും പേളി വിഡിയോയിൽ പറയുന്നു.  പബ്ലിഷ് ചെയ്തു മണിക്കൂറുകൾകൊണ്ട്തന്നെ യൂട്യൂബിൽ ട്രെൻഡിങ് ആണ് നിലക്കുട്ടിയുടെ വീഡിയോ.

ഒന്നാം സീസൺ ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും 2019ൽ ആയിരുന്നു വിവാഹിതരായത്. ലോക്ക്ഡൗൺ സമയത്താണ് താൻ ഗർഭിണിയാണെന്ന വിവരം പേളി തന്റെ ആരാധകരുമായി പങ്കുവെക്കുന്നത്. ഇക്കഴിഞ്ഞ മാസമാണ് ദമ്പതികൾക്ക് ഒരു പെൺകുഞ്ഞു ജനിക്കുന്നത്. മകളുടെ ജനനം സോഷ്യൽ മീഡിയ വഴി ആദ്യം അറിയിച്ചത് ശ്രീനിഷ് ആയിരുന്നു. ദൈവം ഞങ്ങൾക്കായി കാത്തുവെച്ച നിധിയെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു. അതൊരു പെൺകുഞ്ഞാണ്. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും രണ്ടുപേരും അടിപൊളിയായി ഇരിക്കുന്നു എന്നായിരുന്നു തന്റെ ഓൺലൈൻ കുടുംബത്തിനായി ശ്രീനിഷിന്റെ സന്ദേശം. മകൾ ജനിച്ച ശേഷമുള്ള ഇരുവരുടെയും എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക് ആഘോഷമാണ്. മകളെ ആദ്യം കണ്ടപ്പോൾ നിലാവിനെ കൈയിലെടുത്ത പോലെയാണ് തോന്നിയതെന്നും അതുകൊണ്ടാണ് അവൾക്ക് നില എന്ന് പേരിടുന്നതെന്നും ശ്രീനിഷ് ഈയിടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

ഇതിനു പിറകെ, മകളുടെ വരവിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ  പേർളി ആരാധകരുമായി പങ്കു വെച്ചിരുന്നു..  പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നത് മുതൽ കുഞ്ഞിന്റെ പേര് ആദ്യമായി ആശുപത്രി രേഖകളിൽ എഴുതുന്നത് വരെ വിഡിയോയിലൂടെ പേളി പങ്കുവെച്ചിരുന്നു.

 

Back to top button