News
പെട്രോൾ വിലയിൽ കേരളം ഒന്നാമത് കടത്തിവെട്ടാൻ ഡിസീൽ

പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ് . രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. വിവിധ നഗരങ്ങളിൽ പെട്രോളിന് 19 പൈസയും ഡീസലിന് 29 പൈസയുമാണ് ഉയർന്നത്.
കേരളത്തിൽ മെയ് നാല് മുതലാണ് ഇന്ധന വില കൂട്ടിയത്.മെയ്മാസത്തിൽ 15 തവണയാണ് ഇന്ധന വില കൂട്ടിയത്. 15 ദിവസംകൊണ്ട് പെട്രോളിന് മൂന്ന് രൂപ 95 പൈസയും ഡീസലിന് നാല് രൂപ 72 പൈസയുമാണ് വർധിച്ചത്. 180 ദിവസത്തിനിടെ പെട്രോളിന് 11.99 രൂപയും ഡീസലിന് 13.21 രൂപയും ഉയർന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. തിരുവനന്തപുരം പാറശാലയിലാണ് പെട്രോൾ വില 100 കടന്നു