ടാപ്പിംഗ് തൊഴിലാളിയായ അച്ഛന്റെയും മകളുടെയും പേരിൽ മോഷണശ്രമം ചുമത്തി പിങ്ക് പോലീസ്; നിരപരാധിത്യം തെളിഞ്ഞിട്ടും പൊതുസ്ഥലത്തു വച്ച് പരസ്യമായി ആക്ഷേപിച്ചെന്ന് പരാതി .

തിരുവനന്തപുരം: പൊലീസ് വാഹനത്തില്‍നിന്ന് കാണാതായ മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ടാപ്പിങ് തൊഴിലാളിയേയും മൂന്നാം ക്ലാസുകാരിയായ മകളെയും പൊതുജന മധ്യത്തില്‍ പരസ്യമായി അപമാനിച്ച് പിങ്ക് പൊലീസ്. ഒടുവില്‍ പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ മൊബൈല്‍ കണ്ടെത്തുകയായിരുന്നു. മൊബൈൽ ഫോൺ കണ്ടെത്തിയിട്ടും അപമര്യാദയായിട്ട് പെരുമാറുകയും തങ്ങളെ ആക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.
കുട്ടിയുടെ നിർബന്ധപ്രകാരം ഐഎസ്‌ആര്‍ഒയുടെ വലിയ വാഹനം വരുന്നത് കാണിക്കാൻ പോയതാണ് തോന്നയ്ക്കല്‍ സ്വദേശിയായ അച്ഛനും മകളും. വാഹനം കാത്തു റോഡിൽ നില്‍ക്കുമ്ബോഴാണ് അവര്‍ പിങ്ക് പൊലീസിന്റെ ക്രൂരതയ്ക് ഇരയാവേണ്ടി വന്നത് . വ്യെക്തിവൈരാഗ്യം തീർക്കുന്ന പോലെയാണ് പൊലീസുകാര്‍ തങ്ങള്‍ക്കെതിരെ പെരുമാറിയതെന്ന് പിതാവ് പറഞ്ഞു . പോലീസ് വാഹനത്തിനുള്ളില്‍ നിന്നും പിതാവ് മൊബൈൽ ഫോണ്‍ മോഷ്ടിച്ച് തൻറെ മകള്‍ക്ക് നല്‍കുന്നത് കണ്ടെന്നാണ് പൊലീസുദ്യോഗസ്ഥയുടെ മൊഴി . മോഷ്ടിച്ചില്ലെന്ന് നിരവധി തവണ പറഞ്ഞിട്ടും പൊലീസ് മോശമായി പെരുമാറി. പോലീസ്‌കാരുടെ പ്രവർത്തിയിൽ മകള്‍ ഭയന്ന് കരഞ്ഞു ഒച്ചപ്പാട് ഉണ്ടാക്കിയതോടെ പൊലീസുദ്യോഗസ്ഥ സമീപവാസികളെ വിളിച്ചുകൂട്ടുകയും തങ്ങളെ ദേഹ പരിശോധന നടത്തണമെന്നും ശേഷം സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു .ഇതിനിടെ പൊലീസ് വാഹനത്തിൽ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നുതന്ന മൊബൈൽ ഫോണ്‍ കണ്ടെത്തിയെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മൊബൈൽ ഫോണ്‍ കിട്ടിയിട്ടും ക്ഷമാപണം നടത്താതെ വീണ്ടും തങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. സംഭവത്തില്‍ ഏറെ ഭയന്നിരിക്കുകയാണ് തന്റെ കുഞ്ഞ്, ഭയം ഇതുവരെ വിട്ട് മാറിയിട്ടില്ല . ജനങ്ങളുടെ മുന്നില്‍ മാന്യമായി ജീവിക്കുന്ന തന്നെയും മകളെയും കള്ളന്മാരാക്കിയെന്നും പൊലീസുദ്യോഗസ്ഥക്കെതിരെ നടപടി എടുക്കണമെന്നുംടാപ്പിങ് തൊഴിലാളിയായ ഇദ്ദേഹം ആവശ്യപ്പെട്ടു.