ഓസ്‌ട്രേലിയൻ പാരമ്പരവിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങളുമായി മോദി
നീണ്ട 32 വർഷത്തിനുശേഷം ബോർഡർ ഗാവസ്‌കർ ട്രോഫി ഇന്ത്യ സ്വന്തമാക്കി

ഓസ്‌ട്രേലിയയില്‍ പരമ്ബര വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാബയില്‍ കഴിഞ്ഞ 32 വര്‍ഷമായി തോല്‍വിയറിയാതെയുള്ള ഓസ്‌ട്രേലിയയുടെ കുതിപ്പിനാണ് ഇന്ത്യ ഇന്ന് കടിഞ്ഞാണിട്ടത്. ഇതോടെ 4 മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യ 2-1 സ്വന്തമാക്കി. വിജയത്തോടെ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയും ചെയ്തു.
ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ എല്ലാവരും സന്തോഷവാന്‍മാരാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ‘ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ നാമെല്ലാവരും സന്തോഷവാന്‍മാരാണ്. ഊര്‍ജ്ജസ്വലവും അഭിനിവേശം നിറഞ്ഞതുമായ പ്രകടനം. ഒപ്പം ചടുലതയും ദൃഢനിശ്ചയവും മത്സരത്തില്‍ ഉടനീളം കാണാനായി. ടീമിന് അഭിനന്ദനങ്ങള്‍. ഭാവിയിലേയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഗാബയില്‍ കഴിഞ്ഞ 32 വര്‍ഷമായി തോല്‍വിയറിയാതെയുള്ള ഓസ്‌ട്രേലിയയുടെ കുതിപ്പിനാണ് ഇന്ത്യ ഇന്ന് വിരാമമിട്ടത്. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയൻ സീരീസ് ടെസ്റ്റ് മറ്റൊരു ടീം സ്വന്തമാക്കുന്നത്. അതും വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി ഇല്ലാതെ അജിൻക്യ രഹാനെയുടെ ക്യാപ്റ്റൻസിയിൽ യുവതാരങ്ങൾ അണിനിരന്നു കളിച്ച ഒറ്റയാൾ പടയായിരുന്നു ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നത്. പല പ്രൊഫഷണൽ പ്ലയെര്സ് ഉം പരിക്കുകൾ കാരണം കളിയിൽനിന്നും പിന്തിരിയേണ്ടി വന്നപ്പോഴാണ് രഹാനെയുടെ നേതൃത്വത്തിൽ യുവകളിക്കാരെ മുൻനിർത്തി ഇന്ത്യൻ ടീം കളിയ്ക്കാൻ ഇറങ്ങിയത്. അതുകൊണ്ടുതന്നെ ടീമിന്റെ വിജയം ഇരട്ടിമധുരമാണ്.