Technology News
അത്ഭുതപ്പെടുത്തുന്ന വിലയുമായി പോക്കോ എം2 ; ഇന്ത്യയില്‍ അവതരിപ്പിച്ചു
ഗെയിം കളിക്കുന്നവർക്ക് ഏറെ പ്രതീക്ഷയുമായി പോക്കോ

ഇന്ത്യയിൽ അവതരിപ്പിച്ചു പോക്കോ എം 2 . നിരവധി പ്രത്യേകതകളാണ് ഉള്ളത് .ഏറ്റവും വില കുറഞ്ഞ 6ജിബി റാം ഫോണ്‍ എന്നാണ് ഈ ഫോണ്‍ സംബന്ധിച്ച് പോക്കോയുടെ അവകാശവാദം.
പോക്കോ എം2വിന്‍റെ പ്രത്യേകതകളിലേക്ക് വന്നാല്‍ 6.53 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് സ്ക്രീനാണ് ഫോണിനുള്ളത്. 2340×1080 പിക്സലാണ് റെസല്യൂഷന്‍. പോക്കോ എം2 സ്റ്റോറേജിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് പതിപ്പായാണ് ഇറങ്ങുന്നത്. ഒന്ന് 6GB+64GB പതിപ്പും, രണ്ടാമത്തേത് 6GB+128GB പതിപ്പും.

ഗോറില്ല ഗ്ലാസ് 3 സംരക്ഷണം സ്ക്രീന് ലഭിക്കുന്നു. 19.5:9 ആണ് അസ്പെക്‌ട് റെഷ്യൂ. ഹീലിയോ ജി80 ഒക്ടാകോര്‍ പ്രോസസ്സറാണ് ഈ ഫോണിനുള്ളത്. ഗെയിംകളിക്കുന്നവര്‍ക്ക് മികച്ച അനുഭവം ഇത് നല്‍കും എന്നാണ് പോക്കോ അവകാശവാദം.
