News

കേരളത്തിലെ അധികാര ദുർവിനിയോഗം ചെയ്ത ചില മുൻനിര ഉദ്യോഗസ്ഥർ ….

കേരളത്തിലെ പോലീസുകാർക്ക് അപമാനം ആകുന്നത് ഇത്തരം ചിലരാണ് !

കേരളത്തിലെ ഏറ്റവും അധികം വിവാദങ്ങൾ സൃഷ്‌ടിച്ച പോലീസ് ഓഫീസർ ആരാണെന്നു ചോദിച്ചാൽ ഉത്തരം ഒറ്റ  വാക്കിൽ ഒതുങ്ങില്ല . പുലിക്കോടൻ നാരായണനും  ,ഐജി ലക്ഷ്മണനും മുതൽ രമൺശ്രീവാസ്‌തവയിൽ   വരെ എത്തിനിക്കും ആ പട്ടിക . അതിൽ പ്രധാനിയാണ് രമൺശ്രീവാസ്തവ  . കേരളത്തിൽ ഭരണമാറ്റത്തിന് വഴിവെച്ച വിവാദനാളുടെ തോഴനാണ് ഇയാൾ . പാലക്കാട് പുതുപള്ളിത്തെരുവിൽ സിറാനുജീസാ എന്ന പതിനൊന്നു കാരിയെ കേരളത്തിന് അത്രപെട്ടന്നൊന്നും മറക്കാൻ കഴിയില്ല . 1991 ഡിസംബർ 15 നു ആയിരുന്നു പോലീസ് വെടിവെപ്പിൽ ആ 11 കാരി കൊല്ലപ്പെട്ടത് . ആ വെടിവെപ്പിന് പിന്നിൽ പ്രെവർത്തിച്ചതും ഇതേ രമൺശ്രീവാസ്തവ തന്നെ ആണ് എന്നാണ് വാസ്തവം . എനിക്ക് മുസ്ലിമുകളുടെ ശവശരീരം കാണണം എന്ന് വയർലെസ്സ് സെറ്റിലൂടെ രമൺശ്രീവാസ്തവ ആക്രോശിച്ചു എന്നാണ് ദൃക്‌സാഖ്ശികൾ പറയുന്നത് . ശ്രീവാസ്തവയുടെ നിർബന്ധത്തിനു വഴങ്ങി നടത്തിയ വെടിവെപ്പിലാണ് ആ 11 കാരിയായ പെൺകുട്ടി കൊല്ലപ്പെടുന്നത് . ആ 11 കാരിയുടെ മരണം കേരളത്തിൽ ആകെ കോളിളക്കം സൃഷ്ടിച്ചിരുന്നു .

ഇപ്പോൾ ഇതാ ഐ എസ് ആർ ഒ ചാരക്കേസിലും ശ്രീവാസ്തവ എത്തിയിരിക്കുകയാണ് .ജേംസ് സമതി റിപ്പോർട്ടിൽ സിബിഐക്കു കൈമാറും എന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ നഷ്ട്ടപരിഹാരത്തിനുള്ള ആവിശ്യം വീണ്ടും ഉന്നയിച്ചു ഫൗസിയ ഫാസിൽ രംഗത്തെത്തിയിട്ടുണ്ട് . കേസിൽ ചരപ്രേവര്തനം നടത്തി എന്ന് ആരോപിക്കപെട്ടവരിൽ ഒരാളാണ് ഫൗസിയ . നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച റീടൈർഡ് ജൗസ്റ്റിസ് ഡി കെ ജെയിംസ് സമതി റിപ്പോർട്ട് സിബിഐക്കു കൈമാറുമെന്ന് കഴിഞ്ഞ ദിവസമാണ് കോടതി വിധി വന്നത് . ഇതിനു പിന്നാലെ അന്ന് ഫൗസിയ ഫാസിൽ കസ്റ്റഡിയിൽ വെച്ച തൻ നേരിട്ട പീഡനങ്ങളെ കുറിച്ച് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത് . പോലീസ് തന്നെ ക്രൂരമായി മർദിച്ചു , ദിവസങ്ങളോളം അവർ എന്നെ രാത്രിയിൽ ഉറങ്ങാതെ നിർത്തി , എന്റെ മാറിലും ജനനേന്ദ്ര്യത്തിലും പരിക്കേൽപിച്ചു . ഷൂസ് ഈറ്റക് കാലുകൾ കൊണ്ട് എന്റെ കാലിലും മുഖത്തും ചവിട്ടിയ . വിരലുകൾക്കിടയിൽ പേന വെച്ച് ഞെക്കിഞെരുക്കി . മംഗലാപുരത്തു പഠിക്കുകയായിരുന്നു കസ്റ്റഡിയിലേക്കു കൊണ്ട് വരുമെന്നും എന്റെ മുന്നിൽ വെച്ച് മൃഗീയമായി പീഡിപ്പിക്കുമെന്നും പറഞ്ഞു . അങ്ങനെ എനിക്ക് വ്യാജ മൊഴി കൊടുക്കേണ്ടി വന്നു . ക്യാമറക്കു മുന്നിൽ വെച്ചായിരുന്നു മൊഴി എടുത്തതെന്ന് ഫൗസി ഫാസിൽ പറഞ്ഞു .
ഏഷ്യാനെറ്റ് ന്യൂസിൽ അനുവദിച്ച പ്രേത്യക അഭിമുഖത്തിലാണ് ഫൗസിയ ഈ വെളിപ്പെടുത്തൽ നടത്തിയത് . കസ്റ്റഡിയിൽ ഇരിക്കെ തന്നെ കാണാൻ ശ്രീവാസ്തവ വന്നിരുന്നു അയാൾ പറയുന്നത് പോലെ പറയണം എന്നും പോലീസ് ആവശ്യപെട്ടത് . നമ്പിനാരായണും ശശികുമാറുമായി ബന്ധമുണ്ടെന്ന് പറയാൻ അവർ നിരന്തരം ആവശ്യപ്പെട്ടു . തന്റെ കുറ്റസമ്മത മൊഴി പോലീസ് പകർത്തുന്ന സമയത്തു തനിക്കു നമ്പിനാരായണന്റെ പേര് പോലും അറിയില്ലായിരുന്നു എന്നും ഫൗസിയ വെളിപ്പെടുത്തി . നമ്പിനാരായണനെ തൻ ആദ്യമായി കണ്ടത് പോലീസ് സ്റ്റേഷനിൽ വെച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി . ഈ സംഭവങ്ങൾ നടന്നപ്പോൾ എല്ലാം തന്നെ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു .റിപ്പോർട്ട് എത്രയും വേഗം പരിഗണിച്ചു തീരുമാനം ഉണ്ടാകണം എന്ന് കഴിഞ്ഞ ആഴ്ച കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു . മാത്രമല്ല തന്നെ കുടുക്കാൻ ശ്രെമിച്ച എല്ലാ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം എന്ന് നമ്പിനാരായണൻ ആവശ്യപ്പെട്ടിരുന്നു .

Back to top button