തെന്നിന്ത്യൻ സിനിമയെ വിറപ്പിച്ച പൊന്നമ്പലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ..

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരെ വിറപ്പിച്ച താരമായിരുന്നു പൊന്നമ്പലം, വില്ലൻ വേഷങ്ങളിൽ എത്തി കയ്യടി നേടിയ പൊന്നമ്പലത്തിന്നു ആരാധകർ ഏറെയാണ് , ചെറിയ വേഷങ്ങൾ മാത്രമാണ് ചെയ്തതെങ്കിലും നായകന്മാരെക്കാൾ ഏറെ പ്രാധാന്യമാണ് അദ്ദേഹത്തിനുള്ളത് , സിനിമയിൽ തിളങ്ങി നിന്ന പൊന്നമ്പലത്തിന്റെ അവസ്ഥ ഇപ്പോൾ വളരെ ദയനീയമാണ്, ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് പൊന്നമ്പലം ഇപ്പോൾ ഉള്ളത്. കിഡ്നി തകരാറുകൾ മൂലം ആണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ പൊന്നമ്പലത്തിന്റെ കിഡ്‌നി മാറ്റിവെക്കണം എന്നാണ് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചത്.
എന്നാൽ കിഡ്നി മാറ്റിവെക്കാനുള്ള പണത്തിനു ബുദ്ധിമുട്ടുകയാണ് താരവും കുടുംബവും, പ്രേക്ഷകരുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ട് ഇദ്ദേഹം പുറത്തിറക്കിയ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച സൃഷ്ടിച്ചിരുന്നു. തന്റെ വീഡിയോയിൽ പൊന്നമ്പലം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ ആയിരുന്നു, കഴിഞ്ഞ അഞ്ചു വർഷക്കാലം ആയി ഞാൻ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് എൻറെ മുന്നിലുള്ള പോംവഴി അദ്ദേഹത്തിന്റെ കുടുംബത്തിൽ ഉള്ള ഒരു വ്യക്തി കിഡ്നി തരുവാൻ തയ്യാറാണ്. കിഡ്‌നി മാറ്റിവെക്കുന്ന ശസ്ത്രക്രിയക്ക് ഒരുപാട് പണം ആവിശ്യമാണ്, വലിയൊരു തുക ഇതിനു വേണ്ടി ചിലവാകും, ദയവുചെയ്ത് നിങ്ങൾ ആരെങ്കിലും എന്നെ സഹായിക്കണം എന്നായിരുന്നു പൊന്നമ്പലം തന്റെ വീഡിയോയിൽ
പറഞ്ഞത് .