ഞങ്ങൾ വിവാഹം കഴിക്കുമ്പോൾ ഇന്ദ്രൻ ഒരു ആക്ടർ ആയിരുന്നില്ല, മനസ്സ് തുറന്ന് പൂർണിമ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് തൽക്കാലത്തേക്ക് വിട്ട് പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി തുടങ്ങി ശ്രദ്ധ നേടുകയുണ്ടായി പൂര്‍ണിമ. അതിനു ശേഷം വൈറസ് എന്ന സിനിമയിലൂടെയാണ് വീണ്ടും തിരിച്ചെത്തിയത്. അടുത്തതായി ബോളിവുഡ് സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ പൂര്ണിമയുടെ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്, പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾ എല്ലാം നിരവധി വിമര്ശങ്ങൾക്ക് വഴിയൊരുക്കാറുണ്ട്, എന്നിരുന്നാലും ഇതൊന്നും വകവെക്കാതെ തന്റെ ഇഷ്ടം പോലെയാണ് താരം നടക്കുന്നത്.
ഇപ്പോഴിതാ ഇന്ദ്രജിത്തുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറയുകയാണ് പൂര്‍ണ്ണിമ. താന്‍ ഇന്ദ്രജിത്തിനെ വിവാഹം ചെയ്യുമ്പോള്‍ ഒരു സെലിബ്രിറ്റി വൈഫ് ആയിരുന്നില്ലെന്നാണ് താരം പറയുന്നത്. ഒരു വര്‍ഷം മാത്രം സിനിമയില്‍ നിന്ന താന്‍ മലയാളത്തില്‍ ഏഴു സിനിമകള്‍ ചെയ്തുവെന്നും, 2002ല്‍ താന്‍ ഇന്ദ്രജിത്തിനെ വിവാഹം ചെയ്യുമ്പോള്‍ അമേരിക്കന്‍ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് താന്‍ വിവാഹം ചെയ്തതെന്നും പൂര്‍ണ്ണിമ പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പൂര്‍ണ്ണിമ ഇക്കാര്യം തുറന്ന് പറഞ്ഞത്.ആദ്യത്തെ സീരിയലിലൂടെ തന്നെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു.
ഒരു വര്‍ഷം മാത്രമാണ് ഞാന്‍ സിനിമയില്‍ നിന്നത്. ആ ഒരു വര്‍ഷത്തിനുള്ളില്‍ ഏഴു സിനിമകളാണ് ചെയ്തത്. ശേഷം 2002ല്‍ ഇന്ദ്രനെ വിവാഹം ചെയ്യുകയായിരുന്നു. ഞാന്‍ കല്യാണം കഴിക്കുമ്ബോള്‍ ഇന്ദ്രന്‍ ആക്ടര്‍ ആയിരുന്നില്ല. കമ്ബ്യൂട്ടര്‍ എഞ്ചിനീയറായ മദ്രാസില്‍ ‘നെക്സേജ്’ എന്ന് പറയുന്ന അമേരിക്കന്‍ കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് ആ കമ്ബനിക്ക് വേണ്ടി അമേരിക്കയിലേക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് ഞാന്‍ കല്യാണം കഴിച്ചത്.അല്ലാതെ ഇന്ദ്രജിത്ത് എന്ന നടനെയല്ല. കറങ്ങിത്തിരിഞ്ഞ് ഞങ്ങള്‍ സിനിമാ മേഖലയില്‍ എത്തിയില്ലങ്കില്‍ അത് വിധി എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍ എന്നാണ് പൂർണിമ പറയുന്നത് വർഷങ്ങൾക്ക് ശേഷം അടുത്തിടെയാണ് പൂർണിമ സിനിമയിൽ സജീവമായത്.
അതോടൊപ്പം പൂർണിമയും ഇന്ദ്രജിത്തും മക്കളും സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം സ്ഥിരമായി ആരാധകരുമായി ഇവര്‍ പങ്കുവെക്കാറുണ്ട്. ആരാധകർ ഇരുകൈയ്യും നീട്ടിയാണ് ഇവരുടെ വിശേഷങ്ങളെല്ലാം ഏറ്റെടുക്കാറുള്ളത്.സോഷ്യൽ മീഡിയയിലെ നിത്യസാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. അവതാരകയും നടിയും ഫാഷൻ ഡിസൈനറുമൊക്കെയായ പൂർണിമയെ പിന്തുടരുന്നവർ അനവധിയാണ്. പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം തന്നെ ഫോളോവേഴ്സ് ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്,