ഫുൾ പോസിറ്റീവ് എനർജി തരുന്ന ആളാണ് എന്റെ ഭാര്യ, വിവാഹ ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞു റോൺസൺ !!

മിനിസ്ക്രീൻ രംഗത്തു തിളങ്ങി നിന്ന നടൻ ആണ് റോൺസൺ വിൻസെന്റ്. വിഗ്രഹം എന്ന സീരിയലിലൂടെ ആയിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിലേക്കുള്ള രംഗപ്രവേശം. എങ്കില് ഭാര്യ എന്ന സീരിയലിലെ നന്ദൻ എന്ന കഥാപാത്രതിലോടെ ആണ് നടനെ പ്രേക്ഷകർക്ക് സുപരിചിതനായത്. ഇപ്പോൾ ബിഗ് ബോസ് നാലാം സീസണലിലെ മത്സരാർത്ഥി കൂടിയാണ് റോൻസോൺ. ഒരു സിനിമ കുടുംബത്തിൽ നിന്നുമാണ് റോൺസൺ അഭിനയ ലോകത്തേക്ക് വരുന്നത്. ഒരു കാലത്തു മലയാള സിനിമയിലെ ബാല താരമായി എത്തിയ നടി നീരജ ആണ് റോസണിന്റെ ഭാര്യ.
നീരജ ഒരു ഡോക്ടർ കൂടിയാണ്. നീരജ ബാലതാരമായി അഭിനയിച്ച കണ്ണീര്‍പടം, മൂക്കുത്തിയും മഞ്ചാടിയും, ഇനിയൊന്ന് വിശ്രമിക്കട്ടെ, ഐ വിറ്റ്‌നസ് എന്നീ ടെലിവിഷന്‍ പരമ്പരകളിലും വംശം, മേരാ നാം ജോക്കര്‍, കല്ലുകൊണ്ടൊരു പെണ്ണ്, അനുരാഗകൊട്ടരം തുടങ്ങിയ സിനിമകളിലും നീരജ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. തന്റെ പഠനത്തിന് വേണ്ടിയാണു നീരജ അഭിനയ രംഗത്തു നിന്നും മാറിയത്, നീരജയുടെ അച്ഛനും, അമ്മയും , സഹോദരനും ഡോക്ടർസ് ആണ്. നീരജ ഹിന്ദുവും, റോൺ സൺ ക്രിസ്ത്യാനിയുമാണ്.ഇരുവരുടയും പ്രണയവിവാഹം അല്ല ശേരിക്കും അറേൻജ്‌ഡ് മാരിയേജ് ആണ്.
ഒരു സുഹൃത്തു വഴിയാണ് വിവാഹലോചന വന്നത്. ഇങ്ങനെ ഒരു പെണ്കുട്ടിയുണ്ട്എന്ന് പറഞ്ഞു , അങ്ങനെ നീരജയെ പെണ്ണ് കാണാൻ പോയി, ഇഷ്ടപ്പെടുകയും ചെയ്യ്തു ഇരു വീട്ടുകാരുടെ സമ്മതത്തോടു വിവാഹതരാകുകയും ചെയ്യ്തു. നീരജയുടെ കുടുംബക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന് അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ഉള്ളത്. നീരജയോട് സംസാരിക്കുമ്പോള്‍ ഫുള്‍ പോസിറ്റീവ് എനര്‍ജി തരുന്ന ആളാണ്. അതാണ് എന്നെ കൂടുതല്‍ സ്വാധീനിച്ചതെന്നും ഞാന്‍ ആക്ഷന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ് നീരജയ്ക്കിഷ്ടമെന്നും റോണ്‍സണ്‍ പറഞ്ഞു.