Film News
ഭാര്യയെ വീണ്ടും വിവാഹം ചെയ്ത് പ്രകാശ് രാജ് !

ഭാര്യയെ തന്നെ രണ്ടാമതും വിവാഹം കഴിച്ച് പ്രമുഖ സിനിമാനടൻ പ്രകാശ്‌രാജ് . ട്വിറ്ററിൽ കൂടെയാണ് താരം വിവാഹവാർത്ത പങ്കുവച്ചത് . സ്വന്തം ഭാര്യ പോണി വർമ്മ തന്നെയാണ് രണ്ടാമതും താരത്തിന്റെ വധുവായി എത്തിയത് . മകൻ വേദാന്തത്തിന്റെ ആഗ്രഹപ്രകാരമാണ് തങ്ങൾ വീണ്ടും വിവാഹിതരായെന്ന് താരം പറഞ്ഞു.’ഇന്ന് രാത്രി ഞങ്ങൾ വിവാഹിതരായി ,കാരണം ഞങ്ങളുടെ മകൻ വേദനത് അതിനു സാക്ഷിയാകാൻ ആഗ്രഹിച്ചു ‘താരം ട്വിറ്ററിൽ കുറിച്ചു .അതിനോടൊപ്പം തന്നെ പഴയ വിവാഹചിത്രങ്ങളും പ്രകാശ് രാജ് പങ്കുവച്ചിട്ടുണ്ട് .നീണ്ട 11 വർഷത്തെ ജീവിതത്തിനു ശേഷമാണ് താരത്തിൻറെ ഈ ‘മൂന്നാമത്തെ വിവാഹം’.വിവാഹചിത്രം താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചു .