വിവാഹം കഴിഞ്ഞ് കുറെ നാളുകൾ ആയിട്ടും കുട്ടികൾ ഉണ്ടാകുന്നില്ലേ, എങ്കിൽ ഇവ ഒന്ന് ചെയ്ത് നോക്കു

വിവാഹം കഴിഞ്ഞ ദമ്ബതികളില്‍ ഗര്‍ഭധാരണത്തെക്കുറിച്ച് നിരവധി ആശങ്കളുണ്ടാകാം. എത്രയും പെട്ടെന്ന് ഗര്‍ഭം ധരിക്കണോ, ലൈംഗികബന്ധശേഷം ഗര്‍ഭധാരണം ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, ഗര്‍ഭധാരണത്തിനായി സാധ്യതാദിവസങ്ങളില്‍ എല്ലാം ലൈംഗികബന്ധം നടത്തണോ എന്നിങ്ങനെ സംശയങ്ങള്‍ അനവധിയാണ്. ഈ ആശങ്കകള്‍ അകറ്റാം.ലൈംഗിക ബന്ധത്തിനു ശേഷം 20-30 മിനിറ്റു നേരം ബെഡില്‍തന്നെ കിടക്കുക. ഇതിനുശേഷം മാത്രം മൂത്രമൊഴിക്കുകയോ കഴുകുകയോ ചെയ്യാം.
ഇത് ബീജം യോനിയില്‍തന്നെ ആയിരിക്കാന്‍ സഹായിക്കും. ആഴത്തില്‍ ലിംഗപ്രവേശം സാധ്യമാകുന്ന ലൈംഗികനിലകള്‍ സ്വീകരിക്കാം. ജെല്ലുകള്‍ പോലുള്ള കൃത്രിമ ലൂബ്രിക്കന്റുകള്‍ ബീജത്തിന്റെ ചലനശേഷിയെ ബാധിക്കാമെന്നുള്ളതുകൊണ്ട് ഇവ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കാന്‍ ഏറ്റവും സാധ്യതയുള്ള ദിവസങ്ങള്‍ കണ്ടെത്തി ബന്ധപ്പെട്ടാല്‍ മതിയാകും. കൃത്യമായി 28 ദിവസങ്ങളുള്ള ആര്‍ത്തവചക്രമുള്ളവര്‍ക്ക് 14-ാം ദിവസമാകും അണ്ഡവിസര്‍ജനം നടക്കുക. ഇവര്‍ക്ക് 11 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ഗര്‍ഭധാരണത്തിനായി ബന്ധപ്പെടാം.
ഇടയ്ക്കിടെയുള്ള സംഭോഗം വഴി ഗര്‍ഭധാരണശേഷി മെച്ചപ്പെടുകയേ ഉള്ളു. ദിവസവും
ബന്ധപ്പെടുന്നവരില്‍ ഒരു ആര്‍ത്തവചക്രത്തില്‍ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത കൂടുതലാണ്. പുരുഷന്‍മാരില്‍ ബീജങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പങ്കാളിയുടെ പരിലാളനകള്‍ക്കു കഴിയുമെന്നും ആ ബീജങ്ങള്‍ ശക്തിയുള്ളവ ആയിരിക്കുമെന്നും ഗവേഷണങ്ങള്‍ പറയുന്നു